Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആണായി പിറന്നോനേ ദൈവം പാതി സാത്താനേ...! ഹെവി വയലൻസെന്ന് കാട്ടി യൂട്യൂബ് നീക്കം ചെയ്ത മാർക്കോ സോങ് തിരിച്ചെത്തി

Unni Mukundan's Marco song released

നിഹാരിക കെ എസ്

, ശനി, 23 നവം‌ബര്‍ 2024 (10:45 IST)
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർക്കോ. ചിത്രത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. ഡബ്‌സീ പാടി, ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. വിനായക് ശശികുമാറാണ് ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത്. 
 
ഏതാനും മണിക്കൂറുകൾക്ക് മുൻപ് റിലീസ് ചെയ്ത ​ഗാനം ഹെവി വയലൻസ് ആണെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബ് നീക്കം ചെയ്തിരുന്നു. മലബാർ ശൈലിയില്‍ റാപ്പുകള്‍ പാടി സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായ ഡബ്‍സീയുടേതായി കേരളക്കരയെ ഇളക്കിമറിച്ച മണവാളൻ തഗ്ഗ് ഉള്‍പ്പെടെയുള്ള ഒട്ടേറെ ഗാനങ്ങളുണ്ട്. ഡബ്‍സീയുടെ ശബ്‍ദത്തിൽ 'മാർക്കോ'യുടെ ആദ്യ സിംഗിൾ എത്തിയതോടെ ഏറെ പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. 
 
ചിത്രത്തിന്‍റെ  മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ അർത്ഥത്തിലും വയലൻസിന്‍റെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ 'മാർക്കോ' ടീസറിന് പിന്നാലെ ഏവരും ആകാംക്ഷയോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിൽ എത്തും.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ പിതാവ് ഇതിഹാസമാണ്, വല്ല പണിയും എടുത്ത് ജീവിക്കാൻ നോക്ക്': ട്രോളുകൾക്കെതിരെ എ.ആർ റഹ്‌മാന്റെ മക്കൾ