‘ദളപതിക്കൊരു സ്നേഹ ചുംബനം’; വൈറലായി ചിത്രങ്ങൾ

ചിപ്പി പീലിപ്പോസ്

ഞായര്‍, 1 മാര്‍ച്ച് 2020 (13:31 IST)
ആരാധകരെ എപ്പോഴും ചേർത്തുനിർത്തുന്ന താരങ്ങളാണ് ദളപതി വിജയും വിജയ് സേതുപതിയും. തന്നെ കാണാനെത്തുന്ന ആരാധകർക്കെല്ലാം കവിളിൽ ചുംബനം നൽകാൻ യാതോരു മടിയും കാണിക്കാത്ത ആളാണ് വിജയ് സേതുപതി. ഇപ്പോഴിതാ, അത്തരമൊരു സ്നേഹ ചുംബനമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. 
 
വിജയ്ക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. മാസ്റ്റർ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് സംഭവം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ ദിവസത്തെ ചിത്രമാണിത്. 
 
മാസ്റ്ററിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ജഗദീഷ് ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മാസ്റ്ററില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ് തുടങ്ങിയവർ ചിത്രത്തികുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതമൊരുക്കന്നത്. ചിത്രം ഏപ്രിലിൽ റിലീസ് ആകും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘കിഡ്നി തകരാറിലാണ് മമ്മൂക്ക‘; കൈത്താങ്ങായി മമ്മൂട്ടി, ആശ്വാസം