Webdunia - Bharat's app for daily news and videos

Install App

50 ദിവസം കഴിയുമ്പോൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് വരും, അത് കണ്ട് അരും ഞെട്ടരുത്! - ഇതൊരു മുന്നറിയിപ്പാണ്

എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിക്കാൻ എഡ്ഡി!

Webdunia
തിങ്കള്‍, 25 ഡിസം‌ബര്‍ 2017 (11:05 IST)
അജയ് വാസുദെവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ മാസ്റ്റർപീസിനെ പുകഴ്ത്തി സന്തോഷ് പണ്ഡിറ്റ്. സിനിമ ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നേറുമ്പോള്‍ താന്‍ ഇതു മുമ്പ് പ്രവചിച്ചിരുന്നു എന്നും അത് ഇപ്പോൾ സത്യമായില്ലേ എന്നും പണ്ഡിറ്റ് ചോദിക്കുന്നു. 
 
ഫേസ്ബുക്ക് പോസ്റ്റ്:
 
മക്കളേ, അങ്ങനെ എന്റെ ഒരു പ്രവചനം ഫലിച്ചുട്ടോ, മാസ്റ്റര്‍പീസിന്റെ ആദ്യ ദിവസത്തെ കളക്ഷനില്‍ ഇന്നോളം ഇറങ്ങിയ എല്ലാ സൂപ്പര്‍ മെഗാ ഹിറ്റ് ചിത്രങ്ങളേയും ബഹുദൂരം പിന്നിലാക്കി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ് പുറത്തിറക്കിയ കണക്ക് പ്രകാരം ആദ്യദിന 5.11 കോടി നേടി. ആദൃ മൂന്നു ദിനങ്ങളില്‍ 10 കോടിയില്‍ അധികം കളക്റ്റ് ചെയ്തത്രേ…
 
‘പുലി മുരുകനില്‍’ ലാലേട്ടനോടൊപ്പം പുലി ഉണ്ടെങ്കില്‍, മാസ്റ്റര്‍പീസില്‍ മമ്മൂക്കയോടൊപ്പം ഒരു സിംഹം ( സന്തോഷ് പണ്ഡിറ്റ്) ഉണ്ടെന്ന് അന്നു ഞാന്‍ പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചില്ല.
 
ഇനി ഈ സിനിമാ ഏതെല്ലാം ചിത്രം റെക്കോര്‍ഡ് ബ്രേക്ക് ചെയ്യുമെന്ന് 50 ദിവസം കഴിഞ്ഞു ഞാന്‍ പോസ്റ്റ് ചെയ്യും, നോക്കിക്കോ..
ആ records കണ്ടു ആരും ഞെട്ടരുത്….
വാല്‍ കഷ്ണം:- ഇത്രയും കൃതൃമായി പ്രവചിച്ച എന്നെ സമ്മതിക്കണം….
 
-സന്തോഷ് പണ്ഡിറ്റ്
 
പുലിമുരുകനുശേഷം ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസാണ് ക്രിസ്മസ് ബോക്‌സ് ഓഫീസില്‍ ഏറ്റവും കുടുതല്‍ പണം വാരി മുന്നേറുന്ന സിനിമ. മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്്. ചിത്രത്തില്‍ മമ്മൂട്ടി ഇംഗ്ലീഷ് പ്രഫസറായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായാണ് എത്തുന്നത്.സിനിമയില്‍ സന്തോഷ് പണ്ഡിറ്റും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സി.എച്ച് മുഹമ്മദ് വടകരയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments