Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഢംബര വാഹന രജിസ്ട്രേഷൻ; ഫഹദ് ഫാസിൽ ഇന്ന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകും

ഫഹദ് ഇന്ന് ക്രൈംബ്രാഞ്ചിനു മുന്നിൽ

ആഢംബര വാഹന രജിസ്ട്രേഷൻ; ഫഹദ് ഫാസിൽ ഇന്ന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകും
, തിങ്കള്‍, 25 ഡിസം‌ബര്‍ 2017 (10:01 IST)
പുതുച്ചേരി ആഡംബരവാഹന രജിസ്‌ട്രേഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ഫഹദ് ഫാസില്‍ ചോദ്യം ചെയ്യലിനായി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. ചോദ്യം ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ച പ്രകാരമാണ് ഹാജരാകുന്നത്. 
 
രാവിലെ പത്തുമണിയോടെ പോലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസിലായിരിക്കും ഫഹദ് ഹാജരാകുക. ക്രൈംബ്രാഞ്ച് ഐജിയും എസ്.പിയുടേയും നേതൃത്വത്തിലുള്ള സംഘമാണ് താരത്തെ ചോദ്യം ചെയ്യുകയെന്നാണ് സൂചന. 
 
നിലവില്‍ ഒരു കേസ് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ളത്. രണ്ടു തവണയായി ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.കേസില്‍ നേരത്തെ ഫഹദ് ആലപ്പുഴ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അഞ്ചു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം അനുവദിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർകെ നഗർ ഉപതെരഞ്ഞെടുപ്പ്; ജയലളിതയെ മറികടന്ന് ഭൂരിപക്ഷം, ദിനകരന് ചരിത്ര വിജയം