ടൊവിനോ തോമസ് നായകനായി എത്തുന്ന ‘മായാനദി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത് !
‘മായാനദി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത് !
ആഷിക്ക് അബുവിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം മായാനദിയുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ അമല്‍ നീരദിന്‍റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന്‍ , അപര്‍ണ ബാലമുരളി, ഉണ്ണിമായ, സൗബിന്‍ സാഹിര്‍, ഹരിഷ് ഉത്തമന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ക്രിസ്മസിന് തിയ്യറ്ററുകളിലെത്തും ആഷിക് അബു തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.