Webdunia - Bharat's app for daily news and videos

Install App

Meena and Mammootty: മമ്മൂട്ടിയേക്കാള്‍ 25 വയസ് കുറവ്, എന്നിട്ടും മെഗാസ്റ്റാറിന്റെ അമ്മയായി അഭിനയിച്ചു ! നടി മീനയെ കുറിച്ച് ഈ കാര്യങ്ങള്‍ അറിയുമോ?

1984 ല്‍ പുറത്തിറങ്ങിയ 'ഒരു കൊച്ചു കഥ ആരും പറയാത്ത കഥ' എന്ന ചിത്രത്തില്‍ മീന മെഗാസ്റ്റാറിന്റെ മകളായി എത്തി

Webdunia
വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (11:47 IST)
Meena and Mammootty: മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി അഭിനയിച്ച നടിയാണ് മീന. തന്റെ 46-ാം ജന്മദിനമാണ് മീന ഇന്ന് ആഘോഷിക്കുന്നത്. മീനയും മമ്മൂട്ടിയും തമ്മില്‍ കൗതുകകരമായ ഒരു ബന്ധമുണ്ട്. മമ്മൂട്ടിയുടെ മകളായും ഭാര്യയായും അമ്മയായും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് മീന. എന്നാല്‍, മമ്മൂട്ടിയും മീനയും തമ്മില്‍ 25 വയസ്സിന്റെ വ്യത്യാസമുണ്ട് എന്നത് മറ്റൊരു സത്യം !
 
1984 ല്‍ പുറത്തിറങ്ങിയ 'ഒരു കൊച്ചു കഥ ആരും പറയാത്ത കഥ' എന്ന ചിത്രത്തില്‍ മീന മെഗാസ്റ്റാറിന്റെ മകളായി എത്തി. മീനയുടെ രണ്ടാനച്ഛനായിരുന്നു ഈ സിനിമയില്‍ മമ്മൂട്ടി. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ മീന പില്‍ക്കാലത്ത് അറിയപ്പെടുന്ന നായിക നടിയായി. 
 
2001 ല്‍ പുറത്തിറങ്ങിയ രാക്ഷസരാജാവ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി. മമ്മൂട്ടിയോട് പ്രണയവുമായി നടക്കുന്ന കഥാപാത്രമായാണ് രാക്ഷസരാജാവില്‍ മീന എത്തുന്നത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ ഭാര്യയായും അമ്മയായും മീന അഭിനയിച്ചു. ബാല്യകാലസഖി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ ഭാര്യ, അമ്മ വേഷത്തില്‍ മീന എത്തിയത്. ബാല്യകാലസഖിയില്‍ മമ്മൂട്ടി ഇരട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments