Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധുര പതിനേഴ്, അച്ഛന്റെയും അമ്മയുടെയും സമ്മാനം, മീനാക്ഷിയുടെ പുതിയ ഫോട്ടോഷൂട്ട്

Meenakshi Anoop (ബേബി മീനാക്ഷി) Indian actress Malayalam actress Meenakshi flowers top singer anchor flowers TV photoshoot meanukutty

കെ ആര്‍ അനൂപ്

, ബുധന്‍, 19 ഒക്‌ടോബര്‍ 2022 (10:13 IST)
പതിനേഴാം പിറന്നാള്‍ ഒക്ടോബര്‍ 12നാണ് മീനാക്ഷി അനൂപ് ആഘോഷിച്ചത്.
അച്ഛനും അമ്മയും ചേര്‍ന്ന് മകള്‍ക്ക് സമ്മാനമായി പുതിയൊരു ഐഫോണ്‍ പ്രൊ മാക്‌സ് നല്‍കി.
 
17 വയസ്സ് കഴിഞ്ഞപ്പോഴാണ് സ്വന്തമായി ഒരു ഫോണ്‍ വാങ്ങാന്‍ അച്ഛനും അമ്മയും സമ്മതം തന്നതെന്നും ജീവിതത്തില്‍ ആദ്യമായി തനിക്ക് ലഭിച്ച ഫോണ്‍ ഇതാണെന്നും മീനാക്ഷി പറഞ്ഞു. 
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മീനാക്ഷിയുടെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തു. മീനാക്ഷിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
അനൂപിന്റെയും രമ്യയുടെയും മകളായി 2005 ഒക്ടോബര്‍ 12 ന് ദീപവലി ദിനത്തില്‍ മീനാക്ഷിയുടെ ജനനം.
 
കോട്ടയം സ്വദേശിയായ മീനാക്ഷിക്ക് 17 വയസ്സാണ് പ്രായം.കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ഫാക്കല്‍റ്റിയാണ് അച്ഛന്‍ അനൂപ്.പഠനത്തോടൊപ്പം തന്നെ മിനിസ്‌ക്രീനിലും സജീവമായ കുട്ടി താരത്തിന്റെ യഥാര്‍ത്ഥ പേര് അനുനയ അനൂപ് എന്നാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയപ്പെട്ട ക്ലിക്കുകളിലൊന്ന്, ചുവപ്പ് സാരിയില്‍ കനിഹ