ദിലീപിന്റെ മകള്‍ മീനാക്ഷി അടുത്തിടെയാണ് സോഷ്യല്‍ മീഡിയയുടെ ലോകത്ത് സജീവമായത്. വളരെ വിരളമായി മാത്രമേ താരപുത്രി സാമൂഹ്യ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുള്ളൂ. സെലിബ്രിറ്റി ഫങ്ഷനുകളില്‍ മീനാക്ഷിയെ കാണാറുണ്ട്. കുടുംബത്തോടൊപ്പം ചെന്നൈയിലാണ് താമസം. ഇപ്പോഴിതാ തന്റെ പുതിയ ലുക്ക് ആരാധകരെ കാണിക്കുകയാണ് മീനാക്ഷി.
മീനാക്ഷിയുടെ ഉറ്റ സുഹൃത്താണ് യുവനടി നമിത പ്രമോദ്. നല്ലൊരു കൂടിയായ താരം അടുത്തിടെ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയ്‌ക്കൊപ്പം ചെയ്ത ഡാന്‍സ് റീല്‍ വൈറലായി മാറിയിരുന്നു.
മീനാക്ഷി സര്‍ജറി ചെയ്യുന്ന തലത്തിലേക്ക് വളര്‍ന്നപ്പോള്‍ ഏതു മാതാപിതാക്കളെയും പോലെ തനിക്കും അഭിമാനം തോന്നിയെന്ന് ദിലീപ് പറഞ്ഞിരുന്നു.
ഇളയ മകള്‍ മഹാലക്ഷ്മിക്കും അച്ഛന്റെ സ്വപ്നം നേടിയെടുത്ത ചേച്ചിയായ മീനാക്ഷിയാകും റോള്‍ മോഡല്‍. കഷ്ടപ്പെട്ട് മകള്‍ നേടിയ വിജയത്തിന്റെ സന്തോഷത്തിലാണ് ദിലീപും കുടുംബവും.