Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്നും ഇന്നും മമ്മൂട്ടി ചെറുപ്പം തന്നെ! മീനാക്ഷിയും അച്ഛനും വലിയൊരു തെളിവാണ്

അന്ന് അച്ഛനും ഇന്ന് മകൾക്കുമൊപ്പം മമ്മൂക്ക

മമ്മൂട്ടി
, ചൊവ്വ, 7 മാര്‍ച്ച് 2017 (09:21 IST)
മലയാള സിനിമ ഭാവിയിൽ ആരുടെ കയ്യിൽ ആണെന്ന ചോദ്യത്തിനുത്തരമാണ് നമ്മുടെ അഭിമാനമായ ബാലതാര‌ങ്ങൾ. അക്കൂട്ടത്തിലൊരാളാണ് മീനാക്ഷി മഹേഷ്. സിനിമയിൽ മീനാക്ഷിയുടെ ഇഷ്ടതാരം മെഗാസ്റ്റാർ മമ്മൂട്ടി തന്നെ. മമ്മൂട്ടി നായകനായി ഹനിഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിനാക്ഷി ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്. അതിന്റെ സന്തോഷത്തിലാണ് മീനാക്ഷി.
 
പക്ഷേ, മീനാക്ഷിയുടെ സന്തോഷത്തിന് രണ്ട് കാരണമാണുള്ളത്. ഒന്ന്, മെഗാസ്റ്റാറിനൊപ്പം അഭിനയിക്കുന്നത്. രണ്ട്, തന്റെ അച്ഛനും മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന സത്യം ലോകത്തോട് വിളിച്ച് പറഞ്ഞത്. മീനാക്ഷിയുടെ അച്ഛൻ മഹേഷ് മോഹൻ മമ്മൂട്ടി സിനിമയിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. അതും 35 വർഷങ്ങൾക്ക് മുമ്പ്. 
 
webdunia
കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത് 1982ൽ പുറത്തിറങ്ങിയ യവനികയിൽ മമ്മൂട്ടിയ്ക്കൊപ്പം മീനാക്ഷിയുടെ അച്ഛൻ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മമ്മൂട്ടിക്കൊപ്പമുള്ള അച്ഛന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിലൂടെ മീനാക്ഷി പങ്കുവയ്ക്കുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനായകൻ മികച്ച നടൻ? സംസ്ഥാന അവാർഡുകൾ ഉടൻ പ്രഖ്യാപിക്കും