Webdunia - Bharat's app for daily news and videos

Install App

മീര ജാസ്മിനും ലോഹിതദാസും അടുപ്പത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നു; മീര തങ്ങളുടെ കുടുംബ ജീവിതത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചെന്ന് ലോഹിയുടെ ഭാര്യ

Webdunia
ഞായര്‍, 5 ജൂണ്‍ 2022 (14:33 IST)
മലയാള സിനിമയില്‍ ഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കാലമാണ്. മുന്‍പും സിനിമയെന്നാല്‍ ഗോസിപ്പുകള്‍ കൂടി ആയിരുന്നു. അതിലൊന്നാണ് മീര ജാസ്മിനും ലോഹിതദാസും തമ്മിലുള്ളത്. തങ്ങളുടെ കുടുംബ ജീവിതത്തില്‍ മീര ജാസ്മിന്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നതായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് പറഞ്ഞിരുന്നു. ഒരു പ്രമുഖ മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിന്ധു ലോഹിതദാസ് ഇങ്ങനെ പറയുന്നത്. പക്വതയെത്താത്ത ഒരു പെണ്‍കുട്ടിയുടെ കൈവശം ആവശ്യത്തിലധികം പണം വന്നുപെട്ടതാണ് മീരയ്ക്കുണ്ടായ കുഴപ്പങ്ങള്‍ക്ക് കാരണമെന്നും സിന്ധു ഈ അഭിമുഖത്തില്‍ വിലയിരുത്തുന്നു. മീര ജാസ്മിനും ലോഹിതദാസും തമ്മില്‍ പ്രണയത്തിലാണെന്ന് അന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. 
 
മീരാ ജാസ്മിനെ നായികയാക്കി തുടര്‍ച്ചയായി നാലു സിനിമകള്‍ സംവിധാനം ചെയ്തയാളാണ് സത്യന്‍ അന്തിക്കാട്. ലോഹിതദാസിനെതിരായി ഉണ്ടായ ആരോപണങ്ങള്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ ഉണ്ടാകുന്നില്ല? സുന്ദരിയായ പെണ്‍കുട്ടിയാണ് മീരാ ജാസ്മിന്‍. പക്വതയെത്താത്ത ഒരു പെണ്‍കുട്ടിയുടെ കൈയില്‍ ധാരാളം പണം വന്നുചേര്‍ന്നാല്‍ എന്തുണ്ടാകും? അവള്‍ അത് വീട്ടുകാര്‍ക്ക് നല്‍കിയതുമില്ല. ഇത് കുറേക്കഴിഞ്ഞപ്പോള്‍ പ്രശ്നമായി. ലോഹിതദാസിനോട് ഉപദേശം ചോദിക്കുമായിരുന്നു. പിന്നീട് ഫോണ്‍വിളികളും ചര്‍ച്ചകളും കൂടിവന്നപ്പോല്‍ അത് അസ്വസ്ഥത സൃഷ്ടിച്ചു. എനിക്കുതന്നെ വിലക്കേണ്ടി വന്നിട്ടുണ്ട് - സിന്ധു ലോഹിതദാസ് വ്യക്തമാക്കി.
 
ലോഹിയുടെ മരണശേഷം ദിലീപ് ഒഴികെ സിനിമാരംഗത്തുള്ള മറ്റാരും തങ്ങളെ സഹായിച്ചില്ലെന്ന് സിന്ധു പറഞ്ഞു. എല്ലാവരും സ്വന്തം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാന്‍ ശ്രമം നടത്തുകയാണ്. അതിനിടയില്‍ ലോഹിതദാസിന്റെ കുടുംബത്തിന്റെ കാര്യം അന്വേഷിക്കാന്‍ ആര്‍ക്കാണ് സമയം? ദിലീപ് ഒഴികെ ആരും പിന്നീട് തിരിഞ്ഞുനോക്കിയില്ല. ദിലീപ് എല്ലാ ദിവസവും വിളിച്ച് അന്വേഷിക്കും. സാമ്പത്തികമായും സഹായിച്ചു - സിന്ധു പറഞ്ഞു.
 
'ചക്രം' എന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നെങ്കില്‍ ലോഹിതദാസിന് ഇങ്ങനെ ഒരു അന്ത്യം സംഭവിക്കില്ലായിരുന്നു എന്ന് സിന്ധു പറയുന്നു. ചിലര്‍ മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് അദ്ദേഹം ചക്രത്തില്‍ നിന്ന് പിന്‍മാറിയത്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ ഒറ്റയ്ക്ക് ചുമക്കുന്ന പരുക്കനായ ഒരു മനുഷ്യനാണ് ചക്രത്തിലെ നായകന്‍. തുടക്കക്കാരനായ പൃഥ്വിരാജ് ആ വേഷം ഭംഗിയായി അവതരിപ്പിച്ചെങ്കിലും ഒരു വിശ്വാസ്യത പ്രേക്ഷകര്‍ക്ക് തോന്നിയില്ല. മോഹന്‍ലാല്‍ ആ വേഷം ചെയ്തിരുന്നെങ്കില്‍ ചക്രം വലിയ വിജയമായി മാറുമായിരുന്നു - സിന്ധു പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്നിലുള്ളത് ഒട്ടേറെ പദ്ധതികള്‍; പതിറ്റാണ്ടിലേക്ക് ചുവടുവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി

യുദ്ധം കേരള എസ്ആർടിസിയും കർണാടക എസ് ആർടിസിയും തമ്മിൽ, നിരക്ക് കൂട്ടി ഇരുസംസ്ഥാനങ്ങളും

ഹണിറോസിന്റെ അധിക്ഷേപ പരാതി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Cabinet Meeting Decisions:ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments