Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തുടങ്ങിയിട്ടേയുള്ളൂ'; വിക്രം ആദ്യദിന കളക്ഷന്‍ കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ, ഇത് ഉലകനായകന്റെ അഴിഞ്ഞാട്ടം !

Vikram First Day Collection Report
, ശനി, 4 ജൂണ്‍ 2022 (16:56 IST)
ബോക്‌സ് ഓഫീസില്‍ ഉലകനായകന്‍ കമല്‍ഹാസന്റെ അഴിഞ്ഞാട്ടം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ആദ്യ ദിനം വാരിക്കൂട്ടിയത് 34 കോടി രൂപ. കേരളത്തില്‍ നിന്ന് മാത്രം അഞ്ച് കോടിയിലേറെ കളക്ട് ചെയ്തു. 
 
അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. എങ്ങുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസിനു മുന്‍പ് തന്നെ സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശം എന്നിവ വിറ്റ വകയില്‍ 200 കോടിയാണ് ചിത്രം നേടിയത്. 
 
വിക്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് കേള്‍ക്കുന്നത്. ഉലകനായകന്‍ കമല്‍ഹാസന്റെ പൂണ്ടുവിളയാട്ടമാണ് വിക്രത്തില്‍ കാണുന്നതെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു. എല്ലാതരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന കലക്കന്‍ മാസ് ചിത്രമെന്നാണ് ആദ്യ പ്രതികരണം. ക്വാളിറ്റി മേക്കിങ്ങും അടിമുടി സസ്‌പെന്‍സുമാണ് സിനിമയെ മികച്ചതാക്കുന്ന ആദ്യ ഘടകം. 
 
കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിവരും വിക്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ ഫഹദിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ആദ്യ പകുതിയില്‍ ഫഹദിന്റെ ആറാട്ടാണ് കാണാന്‍ സാധിച്ചതെന്നും ആരാധകര്‍ പറയുന്നു. അങ്ങേയറ്റം രോമാഞ്ചം തരുന്ന ഇന്റര്‍വെല്‍ ബ്ലോക്ക് സിനിമയെ വേറെ ലെവല്‍ ആക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോബിന്‍ പുറത്താകാന്‍ കാരണം ജാസ്മിന്റെ തന്ത്രം; അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ബിഗ് ബോസ് ഡോക്ടറെ തിരിച്ചുവിളിക്കുമായിരുന്നു ! ജാസ്മിന്‍ കളിച്ചത് രണ്ടും കല്‍പ്പിച്ച്