Webdunia - Bharat's app for daily news and videos

Install App

Meera Vasudevan: തകര്‍ന്നുപോയ ആദ്യ രണ്ട് വിവാഹ ബന്ധങ്ങള്‍, മലയാളികള്‍ നെഞ്ചിലേറ്റിയ തന്മാത്ര മുതല്‍ കുടുംബവിളക്ക് വരെ; നടി മീര വാസുദേവന്റെ ജീവിതം ഇങ്ങനെ

23-ാം വയസ്സിലാണ് മീരയുടെ ആദ്യ വിവാഹം. വിശാല്‍ അഗര്‍വാള്‍ ആയിരുന്നു ജീവിത പങ്കാളി

Webdunia
വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (10:55 IST)
Meera Vasudevan: ബ്ലെസി സംവിധാനം ചെയ്ത 'തന്മാത്ര'യില്‍ മോഹന്‍ലാലിന്റെ നായികയായി എത്തി മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച അഭിനേത്രിയാണ് മീര വാസുദേവന്‍. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന കുടുംബവിളക്ക് എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത് മീരയാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് മീര പലപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ട്. രണ്ട് വിവാഹം കഴിച്ചിട്ടും അത് രണ്ടും പരാജയപ്പെട്ടതിനെ കുറിച്ചും താരം വെളിപ്പെടുത്തിയിട്ടുണ്ട്.
 
23-ാം വയസ്സിലാണ് മീരയുടെ ആദ്യ വിവാഹം. വിശാല്‍ അഗര്‍വാള്‍ ആയിരുന്നു ജീവിത പങ്കാളി. ഈ ബന്ധം മൂന്ന് വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. ചേര്‍ന്നു പോകുന്നില്ലെന്ന് കണ്ടപ്പോള്‍ ഇരുവരും ഒന്നിച്ച് വിവാഹമോചനത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇപ്പോള്‍ വിശാലുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും പഴയൊരു അഭിമുഖത്തില്‍ മീര പറഞ്ഞിട്ടുണ്ട്.

 
2012 ല്‍ മീര രണ്ടാമത്തെ വിവാഹം കഴിച്ചു. ജോണ്‍ കോക്കനെയാണ് മീര രണ്ടാമത് ജീവിത പങ്കാളിയാക്കിയത്. നാല് വര്‍ഷത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. 'ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശരീരികവും,മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിനപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണി ഉണ്ടയിരുന്നതുകൊണ്ട് പൊലീസ് സംരക്ഷണം തേടിയിട്ടുണ്ട്. 2012 ല്‍ രണ്ടാമതും വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതിനാലാണ് ആ ബന്ധം ഉപേക്ഷിച്ചത്.'' മീര പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments