ചിട്ടയായ വ്യായാമം, ചുരുങ്ങിയ കാലം കൊണ്ട് തന്നെ എല്ലാവരെയും അതിശയിപ്പിക്കുന്ന മേക്കോവറിലൂടെ ഞെട്ടിച്ച റിമിടോമിക്ക് പ്രായം 40. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരം 1983 സെപ്റ്റംബര്‍ 22നാണ് ജനിച്ചത്.
വ്യായാമം ശരീരത്തെ മാത്രമല്ല മനസ്സിനെയും സ്വഭാവത്തെയും കൂടിയാണെന്ന് റിമി ടോമി പറയാറുണ്ട്. കഠിനാധ്വാനം തന്നെയാണ് പ്രായത്തിലെ പിന്നിലാക്കിയ റിമി ടോമിയുടെ സൗന്ദര്യത്തിന്റെ രഹസ്യവും.
ജിമ്മില്‍ പോകുന്നത് ഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമല്ല, അതൊരു ദിനചര്യ ആണെന്ന് റിമി പറഞ്ഞിട്ടുമുണ്ട്.
ഗായികയും അവതാരികയും നടിയുമായ റിമി ടോമി ഇന്ന് മിനി സ്‌ക്രീന്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ്.