Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അവരുടെ വിജയം അറപ്പുണ്ടാക്കുന്നു': ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന സീരിയല്‍ നടിക്കെതിരെ വിവാദ വെളിപ്പെടുത്തലുമായി മകൾ

'അവരുടെ വിജയം അറപ്പുണ്ടാക്കുന്നു': ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന സീരിയല്‍ നടിക്കെതിരെ വിവാദ വെളിപ്പെടുത്തലുമായി മകൾ

നിഹാരിക കെ എസ്

, വെള്ളി, 8 നവം‌ബര്‍ 2024 (09:55 IST)
മുംബൈ: നടി രൂപാലി ഗാംഗുലിയാണ് നിലവിൽ ഇന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന സീരിയൽ നടി. ഭര്‍ത്താവിന്‍റെ ആദ്യ മകള്‍ ഇഷ വർമയാണ് നടിക്കെതിരെ രംഗത്ത് വന്നത്. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ 26 കാരിയായ ഇഷ രൂപാലി തന്‍റെ അമ്മയെ മുംബൈയിൽ വച്ച് ശാരീരികമായി ഉപദ്രവിച്ചതായി ആരോപിച്ചു. പിതാവ് അശ്വിന്‍ വര്‍മ്മയ്ക്കെതിരെയും ഇഷ ആരോപണം ഉന്നയിച്ചിട്ടുണ്ട്. രൂപാലി മുംബൈയിൽ വച്ച് തന്റെ അമ്മയെ ആക്രമിച്ചുവെന്നും അശ്വിൻ ശാരീരികമായും വൈകാരികമായും അധിക്ഷേപിക്കുന്ന ആളാണെന്നും ഇഷ കുറ്റപ്പെടുത്തി. 
 
'ഞാന്‍ ശരിക്കും തകര്‍ന്ന കാലമായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലം എന്‍റെ അച്ഛന്‍റെയും അമ്മയുടെയും ജീവിതത്തിലേക്ക് രൂപാലി കടന്നുവന്ന ഞങ്ങളുടെ കുടുംബം തകർത്തു. എന്‍റെ മുത്തച്ഛന്‍റെ മുംബൈയിലെ വീട്ടില്‍ വച്ച് രൂപാലി എന്‍റെ അമ്മയെ ശാരീരികമായി ഉപദ്രവിച്ചു. ഇപ്പോള്‍ രൂപാലിയുടെ നേട്ടങ്ങള്‍ കാണുമ്പോള്‍ ശരിക്കും അറപ്പാണ് തോന്നുന്നത്. രൂപാലി മാത്രമല്ല, എന്‍റെ പിതാവും തെറ്റുകാരനാണ്. മുന്‍പ് ഈ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഉന്നയിച്ചപ്പോള്‍ എന്‍റെ പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ പിതാവ് എന്നെ ഭീഷണിപ്പെത്തി. അമ്മയ്ക്ക് വിവാഹമോചന രേഖകൾ നൽകാൻ അച്ഛനോട് പറഞ്ഞത് രൂപാളിയാണ്', ഇഷ ആരോപിച്ചു.
 
ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സീരിയല്‍ താരമാണ് രൂപാലി ഗാംഗുലി. എപ്പിസോഡ് ഒന്നിന് 3 ലക്ഷം രൂപയാണ് അവരുടെ അക്കൗണ്ടില്‍ എത്തുക. ഇപ്പോൾ 26 വയസ്സുള്ള ഇഷ അശ്വിന്‍റെയും സ്വപ്ന വർമ്മയുടെയും മകളാണ്. ഇപ്പോൾ അമേരിക്കയിലാണ് താമസം. അശ്വിനും സ്വപ്നയും 1997-ൽ വിവാഹിതരായത്. 2008-ൽ വേർപിരിഞ്ഞു. 2013-ൽ അശ്വിൻ രൂപാലി ഗാംഗുലിയെ വിവാഹം കഴിച്ചു. രുദ്രാൻഷ് എന്ന മകൻ ഈ ദമ്പതികള്‍ക്കുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയ പരാജയം ഞങ്ങളെ തമ്മിൽ അടുപ്പിച്ചു: നവീനെ കുറിച്ച് ഭാവന