Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാന്‍ ഫേമസ് ആയത് മുകേഷ് കാരണമല്ല'; തുറന്നടിച്ച് മേതില്‍ ദേവിക

Methil Devika
, ശനി, 16 ഏപ്രില്‍ 2022 (17:38 IST)
മലയാള സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്ത വാര്‍ത്തയായിരുന്നു നടന്‍ മുകേഷിന്റേയും നര്‍ത്തകിമേതില്‍ ദേവികയുടേയും വിവാഹമോചനം. ദാമ്പത്യബന്ധം ഒത്തുപോകാതെ വന്നപ്പോള്‍ പിരിയാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. തന്റെ വിവാഹമോചനത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് മേതില്‍ ദേവിക ഇപ്പോള്‍.
 
ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നെ മാറ്റമില്ല. ഒരു തീരുമാനമെടുക്കുകയെന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ബാക്കി കാര്യങ്ങളൊക്കെ നിയമപരമായി നടക്കും. എന്റെ തീരുമാനം ഞാന്‍ അറിയിച്ച് കഴിഞ്ഞു. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഞാനൊരു ഡാന്‍സര്‍ എന്ന നിലയില്‍ ഒരുപാട് ജോലി ചെയ്തിട്ടുള്ളൊരു വ്യക്തിയാണ്. അതിനൊന്നും കിട്ടാത്തൊരു പബ്ലിസിറ്റിയായിരുന്നു ഞങ്ങള്‍ പിരിയുകയാണെന്ന് പറഞ്ഞപ്പോള്‍ കിട്ടിയത്. അത് ഞാനൊരു നര്‍ത്തകിയായതുകൊണ്ടൊന്നുമല്ല, ഒരു നടനും നടന്റെ ഭാര്യയുമായതുകൊണ്ടാണെന്നും മേതില്‍ ദേവിക പറഞ്ഞു.
 
ഞാന്‍ പെരുമാറുന്ന സര്‍ക്കിള്‍ എന്നുപറയുന്നത് ആര്‍ട്ടിസ്റ്റുകളുമായാണ്. അവര്‍ക്കെന്നെ നന്നായിട്ടറിയാം. ഒരുപക്ഷെ മറ്റുള്ള ആളുകള്‍ക്ക് എന്നെ അറിയുന്നത് 2013ന് ശേഷമായിരിക്കാം. അതിന്റെ അര്‍ത്ഥം അതുവരെ ഞാനില്ലെന്ന് അല്ലല്ലോ. ചിലര്‍ പറയും മുകേഷ് കാരണം ഞാന്‍ ഫേമസ് ആയന്നൊക്കെ, അതിനൊക്കെ എന്താ മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല. ഞാനിതൊന്നും കേള്‍ക്കാറില്ല. എനിക്ക് ആദ്യം നാഷണല്‍ അവാര്‍ഡ് കിട്ടുന്നത് 2007ലാണ്, അദ്ദേഹത്തെ ഞാന്‍ 2013 ലാണ് കല്യാണം കഴിച്ചത്. 2002ല്‍ കേന്ദ്രത്തില്‍ നിന്ന് എനിക്ക് ജൂനിയര്‍ ഫെലോഷിപ്പും കിട്ടി. 2008 മറ്റൊരു നാഷണല്‍ അവാര്‍ഡ്. കഴിഞ്ഞ വര്‍ഷം ഈ പ്രശ്നങ്ങളുടെ എല്ലാം ഇടയില്‍ എനിക്ക് സ്റ്റേറ്റ് അവാര്‍ഡും കിട്ടി. ആളുകളോട് എന്താ പറയേണ്ടതെന്നും ദേവിക ചോദിച്ചു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയസൂര്യയും ബിജു മേനോനും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ ഒന്നിച്ച്, 'പടച്ചോനേ ഇങ്ങള് കാത്തോളീ..' ഫസ്റ്റ് ലുക്ക് നാളെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകും