Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജുമേനോന്റെ നായികയായി മേതില്‍ ദേവിക, 'കഥ ഇന്നുവരെ' ട്രെയിലര്‍ കാണാം

Methil Devika as the heroine of Bijumenon

കെ ആര്‍ അനൂപ്

, ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (20:40 IST)
മേപ്പാടിയാന്‍ എന്ന ചിത്രത്തിനുശേഷം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന 'കഥ ഇന്നുവരെ' ഒരുങ്ങുകയാണ്.ബിജു മേനോന്റെ നായികയായി പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക അഭിനയിക്കുന്നു. ബിജു മേനോനാണ് നായകന്‍. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 20ന് ചിത്രം ബിഗ് സ്‌ക്രീനുകളില്‍ എത്തും. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
 
 നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രഭുദേവയുമായുള്ള പ്രണയകാലം, ഒടുവില്‍ രണ്ടാളും രണ്ട് വഴിക്ക്, നയന്‍താരയെ മാനസികമായി തളര്‍ത്തി, നടി അന്ന് പറഞ്ഞത്