Webdunia - Bharat's app for daily news and videos

Install App

എംജിആര്‍ മോഹന്‍ലാല്‍, കരുണാനിധി മമ്മൂട്ടി; അന്ന് അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ! 'ഇരുവര്‍' ഇതിനും വലിയ ചരിത്രമായേനെ

Webdunia
തിങ്കള്‍, 17 ജനുവരി 2022 (11:44 IST)
1997 ല്‍ പുറത്തിറങ്ങിയ 'ഇരുവര്‍' ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ്. മണിരത്നമാണ് ഇരുവര്‍ സംവിധാനം ചെയ്തത്. മോഹന്‍ലാലും പ്രകാശ് രാജും തകര്‍ത്തഭിനയിച്ച 'ഇരുവര്‍' വലിയ രീതിയില്‍ നിരൂപക പ്രശംസ നേടി. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇരുവറിലേത്. തമിഴ്നാട് രാഷ്ട്രീയമാണ് സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്നത്. എംജിആര്‍, കരുണാനിധി സൗഹൃദമാണ് അതില്‍ പ്രധാനം. ഇതില്‍ എംജിആറിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയത്. കരുണാനിധിയെ അവതരിപ്പിച്ചിരിക്കുന്നത് പ്രകാശ് രാജും.
 
പ്രകാശ് രാജ് ചെയ്ത തമിഴ്സെല്‍വന്‍ എന്ന കഥാപാത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് മമ്മൂട്ടിയെയാണ്. എന്നാല്‍, ആ കഥാപാത്രത്തോടെ മമ്മൂട്ടി 'നോ' പറഞ്ഞു. മോഹന്‍ലാലിന്റെ കഥാപാത്രത്തിനു പ്രാധാന്യം കൂടിപോയതുകൊണ്ടാണ് മമ്മൂട്ടി ഇരുവരില്‍ നിന്ന് പിന്മാറിയതെന്ന് പില്‍ക്കാലത്ത് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, മലയാളത്തിലെ തിരക്കുകള്‍ കാരണമാണ് മെഗാസ്റ്റാര്‍ ഇരുവര്‍ വേണ്ടെന്നുവച്ചതെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി നോ പറഞ്ഞതോടെ ഈ കഥാപാത്രവുമായി മണിരത്നം സമീപിച്ചത് പ്രകാശ് രാജിനെയാണ്. മോഹന്‍ലാലിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന പ്രകടനമായിരുന്നു ഇരുവരില്‍ പ്രകാശ് രാജിന്റേത്. ഇരുവരില്‍ അഭിനയിക്കാന്‍ സാധിക്കാത്തതില്‍ വലിയ വിഷമവും നഷ്ടബോധവും തനിക്ക് തോന്നിയിട്ടുണ്ടെന്ന് പില്‍ക്കാലത്ത് മമ്മൂട്ടി തുറന്നുപറഞ്ഞിട്ടുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

അടുത്ത ലേഖനം
Show comments