തിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ കലാ പരിപാടികൾക്ക് സിനിമാതാരം മോഹൻലാൽ തിരിതെളിക്കും. ഫെബ്രുവരി പതിനേഴിനാണ് പൊങ്കാല മഹോത്സവം.
ഉത്സവത്തിന്റെ ഒന്നാം ദിവസമായ ഫെബ്രുവരി ഒമ്പതിന് വൈകിട്ട് ആറര മണിക്കാണ് കലാപരിപാടികളുടെ ഉദ്ഘാടനം. അന്ന് രാവിലെ പത്ത് അമ്പതിനാണ് കാപ്പ് കെട്ടി ദേവിയെ കുറ്റിയിരുത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൊങ്കാല.
മൂന്നാം ഉത്സവ ദിവസമായ പതിനൊന്നാം തീയതി രാവിലെ എട്ടരയ്ക്കാൻ കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്. പതിനേഴാം തീയതി കുത്തിയോട്ടത്തിനു ചൂരൽ കുത്തുന്നത് രാത്രി ഏഴര മണിക്കാണ്.
പതിനേഴിന് രാവിലെ 10.50 നാണു പൊങ്കാല അടുപ്പിൽ തീ പകരുന്നത്. ഉച്ചയ്ക്ക് 1.20 നു പൊങ്കാല നിവേദ്യം. ഉത്സവം 18 നു സമാപിക്കും.