Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ കുട്ടികളില്‍ ഒരാള്‍ ഇന്ന് മലയാള സിനിമയിലെ സംവിധായകന്‍, ആരാണെന്ന് മനസ്സിലായോ ?

ഈ കുട്ടികളില്‍ ഒരാള്‍ ഇന്ന് മലയാള സിനിമയിലെ സംവിധായകന്‍, ആരാണെന്ന് മനസ്സിലായോ ?

കെ ആര്‍ അനൂപ്

, ശനി, 9 ഒക്‌ടോബര്‍ 2021 (12:52 IST)
സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കാണുവാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ സ്‌കൂള്‍ കാല ചിത്രങ്ങളും കുട്ടിക്കാല ഓര്‍മ്മകളും എല്ലാ നടീനടന്മാരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും കുട്ടിക്കാലത്തിന്റെ നല്ല ഓര്‍മ്മകളിലാണ്. 2014-ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിക്കൊണ്ടാണ് അദ്ദേഹം സിനിമയിലെത്തിയത്.2015 ല്‍ ആട് എന്ന സിനിമ ഒരുക്കി സംവിധായകനായി. 
 
സ്‌കൂള്‍ നാടകത്തിന്റെ സമയത്ത് എടുത്ത ചിത്രമാണെന്നും തൊപ്പി ധരിച്ച കുട്ടി താനാണെന്നും സംവിധായകന്‍ പറയുന്നു.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ആന്‍മരിയ കലിപ്പിലാണ്,അലമാര,ആട് 2,അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ്,അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങള്‍ 2020 വരെ അദ്ദേഹം ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തട്ടം ഇടണം, പേര് ആയേഷ എന്നാക്കണം; ഗൗരിയോട് ഹിന്ദു മതത്തില്‍ നിന്ന് മാറണമെന്ന് ഷാരൂഖ് ആവശ്യപ്പെട്ടോ?