Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്കൊപ്പം ജയറാം, ആസിഫ് അലി, ആന്റണി വര്‍ഗീസ്; മൈന്‍ഡ് ഗെയിം ത്രില്ലറില്‍ വന്‍ താരനിര !

പ്രമുഖ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ് ഡിനോ ഡെന്നീസ്

Mind game thriller film Mammootty
, ശനി, 25 ഫെബ്രുവരി 2023 (14:33 IST)
മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് വന്‍ താരനിര അണിനിരക്കുമെന്ന് റിപ്പോര്‍ട്ട്. ജയറാം, ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. കൊച്ചി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളെന്ന് നിര്‍മാതാക്കളില്‍ ഒരാളായ ജിനു എബ്രഹാം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
പ്രമുഖ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ് ഡിനോ ഡെന്നീസ്. മൈന്‍ഡ് ഗെയിം ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെട്ട ചിത്രമാണ് ഡിനോ ഒരുക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. നിമിഷ് രവിയാകും ചിത്രത്തിന്റെ ഛായാഗ്രഹണം. സ്‌റ്റൈലിഷ് ആയി ഒരുക്കുന്ന ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും റോഷാക്ക് ഒക്കെ പോലെ പുതിയ സിനിമയായിരിക്കും ഇതെന്നും ജിനു എബ്രഹാം പറഞ്ഞു. റോഷാക്കിന്റെ ക്യാമറ കൈകാര്യം ചെയ്തതും നിമിഷ് രവിയാണ്. 
 
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൂനെ, പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി എന്നിവിടങ്ങളിലാണ് ചിത്രീകരണം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് കണ്ണൂര്‍ സ്‌ക്വാഡ് നിര്‍മിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയകാലം ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രം';'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്,'റിവ്യൂമായി സംവിധായകന്‍ മേജര്‍ രവി