Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംജിആറും ഞാനുമായി ഒരു സാദൃശ്യവുമില്ല, എന്തിന് എന്നെ കാസ്റ്റ് ചെയ്തു എന്ന് ഞാൻ ചോദിച്ചിട്ടുണ്ട് !

എംജിആറും ഞാനുമായി ഒരു സാദൃശ്യവുമില്ല, എന്തിന് എന്നെ കാസ്റ്റ് ചെയ്തു എന്ന് ഞാൻ ചോദിച്ചിട്ടുണ്ട് !
, ശനി, 1 ഫെബ്രുവരി 2020 (17:05 IST)
മോഹൻലാലും പ്രകാശ്‌രാജും, ഐശ്വര്യ റായ്‌യുമെല്ലാം തകർത്തഭിനയിച്ച സിനിമ. തമിഴ് സിനിമലോകവും രാഷ്ട്രീയ ലോകവും ഏറെ പ്രാധാന്യത്തോടെ നോക്കിക്കണ്ട സിനിമ, അങ്ങനെ പറയാം മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഇരുവർ എന്ന സിനിമയെ. എംജിആറും കരുണാനിധിയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമ ഇന്നും കാണാൻ പ്രേക്ഷകർക്ക് ഇഷ്ടമാണ്.
 
എംജിആർ ആയി പിൽക്കാലത്ത് നിരവധിപേർ വേഷമിട്ടു എങ്കിലും. ഇരുവരിലെ ആനന്ദ് എന്ന കഥാപാത്രമാണ് ആളുകളുടെ മനസിൽ ഇപ്പോഴും തങ്ങിനിൽക്കുന്നത്. ഇപ്പോഴിതാ ഇരുവർ സിനിമയിൽ അഭിയച്ച അനുഭവത്തെ കുറിച്ച് മോഹൽ വെളിപ്പെടുത്തിയിരിയ്ക്കികയാണ്. എംജിആറുമായി യാതൊരു സാദൃശ്യവും ഇല്ലാത്ത തന്നെ എന്തിനാണ് ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്തത് എന്ന് മണിരത്നത്തോട് ചോദിച്ചിട്ടുണ്ട് എന്ന് മോഹൻലാൽ പറയുന്നു.  
 
രണ്ട് സുഹൃത്തുക്കളുടെ കഥ എന്നാണ് മണിരത്‌നം ആദ്യം എന്നോട് പറഞ്ഞത്. പിന്നീടാണ് എംജിആറിന്റേയും കരുണാനിധിയുടെയും ജീവിത കഥയായി വ്യാഖ്യാനിക്കപ്പെട്ടത്. എംജിആറുമായി എനിക്ക് യാതൊരു സാദൃശ്യവുമില്ല. അതുകൊണ്ട് എന്തിനാണ് എന്നെ കാസ്റ്റ് ചെയ്തത് എന്ന് ഞാന്‍ ഒരിക്കല്‍ മണിരത്‌നത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു, എം.ജി.ആറിന്റെ ജീവിതമല്ല നമ്മള്‍ കാണിക്കുന്നത്, അദ്ദേഹത്തിന്റെ വ്യക്തി ജീവിതമാണ്. സിനിമയിലേക്കുള്ള വരവ്, കഷ്ടപ്പാട്, രാഷ്ട്രീയ പ്രവേശം, മരണം തുടങ്ങിയവയാണ് സിനിമയിൽ ചര്‍ച്ച ചെയ്യുന്നത്.
 
ഇരുവര്‍ ചെയ്തതിന് ശേഷം എംജിആറുമായി സഹകരിച്ച പ്രവർത്തിച്ചിട്ടുള്ള ഒരുപാട് ആളുകളെ എനിക്ക് കാണാന്‍ അവസരമുണ്ടായി. ഞങ്ങള്‍തമ്മിൽ ഒരുപാട് സാമ്യങ്ങള്‍ ഉണ്ടെന്ന് ചിലര്‍ പറഞ്ഞു. ഞാന്‍ എംജിആറിന്റെ ആരാധകനാണ്. പക്ഷേ അദ്ദേഹത്തിനെ അനുകരിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ആ സിനിമയ്ക്ക് പിന്‍കാലത്ത് ഒരുപാട് പ്രശ്‌നങ്ങളുണ്ടായി സെന്‍സറിങ്ങില്‍ ഒരുപാട് സീനുകള്‍ ഒഴിവാക്കി. ആ കഥാപാത്രം ചെയ്യാന്‍ സാധിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുണ്ടാസംഘങ്ങളെ കൂട്ടത്തോടെ ഒതുക്കി മമ്മൂട്ടി, യൂണിഫോമിടാത്ത പൊലീസ് !