Webdunia - Bharat's app for daily news and videos

Install App

ഇനി രാഷ്‌ട്രീയത്തിലേക്ക്?- നിലപാട് വ്യക്തമാക്കി മോഹൻലാൽ

ഇനി രാഷ്‌ട്രീയത്തിലേക്ക്?- നിലപാട് വ്യക്തമാക്കി മോഹൻലാൽ

Webdunia
വെള്ളി, 4 ജനുവരി 2019 (14:37 IST)
മലയാള സിനിമയിലെ സൂപ്പർസ്‌റ്റാർ മോഹൻലാൽ രാഷ്‌ട്രീയത്തിലേക്ക് ചുവടുവയ്‌ക്കുന്നു എന്നുപറഞ്ഞ് നിരവധി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ താരം തന്നെ തന്റെ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കി ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്. രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനത്തെപ്പറ്റി വ്യക്തമായ നിലപാട് അദ്ദേഹം വെളിപ്പെടുത്തി.
 
സ്വതന്ത്രനായി നടക്കാനാണ് ആഗ്രഹിക്കുന്നതെന്നും രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ നിലപാട് വ്യക്തമാക്കിയത്. 
 
കുറച്ച് നാളുകൾക്ക് മുമ്പ് വ്യക്തിപരമായ ആവശ്യത്തിന് വേണ്ടി മോഹൻലാൽ പ്രധാനമന്ത്രിയെ കാണാൻ പോയതും രാഷ്‌ട്രീയത്തിലേക്കുള്ള ചുവടുവയ്‌പ്പാണെന്ന് പറഞ്ഞ് ചർച്ചാവിഷയമായിരുന്നു.
 
'രാഷ്ട്രീയത്തിൽ ഉൾപ്പെടുന്ന ആരുടെ കൂടെ സമയം ചെലവഴിച്ചാലും, പ്രചരിപ്പിക്കപ്പെടുന്ന കാര്യമാണ് ഇത്. അതോടെ ആ രാഷ്ട്രീയ പാർട്ടിയുടെ ആളായി മാറും. പ്രധാനമന്ത്രിയെ കണ്ടു വന്നതോടെ ഞാൻ തിരുവനന്തപുരത്ത് മത്സരിക്കും എന്നുവരെ ആരൊക്കെയോ പറഞ്ഞു പ്രചരിപ്പിച്ചു. പക്ഷെ രാഷ്ട്രീയത്തിലേക്ക് ഞാൻ ഇല്ല, ഒരു രീതിയിലും താല്പര്യമില്ലാത്ത കാര്യമാണ് അത്. എനിക്ക് ഇപ്പോഴുള്ളത് പോലെ സ്വതന്ത്രമായി നടക്കാനാണിഷ്ടം’- മോഹൻലാൽ  പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

സര്‍ക്കാര്‍ ഒപ്പമുണ്ട്; സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, താല്‍ക്കാലിക ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച

Trump Tariffs: വ്യാപാരയുദ്ധം ശീതയുദ്ധമായോ?, അമേരിക്കയ്ക്ക് ബോയിംഗ് ജെറ്റ് തിരികെ നൽകി ചൈന, സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ പരീക്ഷിച്ച് വെല്ലുവിളി

തിരൂരില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു; യുവതി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments