Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഒരു സാധനം എടുക്കേണ്ട എന്ന് മമ്മൂട്ടിക്ക പറഞ്ഞാൽ പിന്നെ അത് എടുക്കാൻ എത്ര ശ്രമിച്ചിട്ടും കാര്യമില്ല, കിട്ടില്ല’: മോഹൻലാൽ

‘മോഹൻലാൽ ശ്രീകൃഷ്ണനും മമ്മൂട്ടി ശ്രീരാമനും‘- വിളിപ്പേരിന് പിന്നിലെ കഥ പറഞ്ഞ് മോഹൻലാൽ

മോഹൻലാൽ
, വെള്ളി, 4 ജനുവരി 2019 (08:53 IST)
മലയാള സിനിമയിലെ ശ്രീകൃഷ്ണനാണ് മോഹൻലാലെന്നും മമ്മൂട്ടി ശ്രീരാമനാണെന്നും ചിലർ പറയാറുണ്ട്. ഈ വിളിപ്പേര് എങ്ങനെയുണ്ടായെന്ന് മോഹൻലാൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. അങ്ങനെയൊന്നും വിലയിരുത്തേണ്ട കാര്യമില്ലെന്നും ഈ ചോദ്യം നിങ്ങൾ മമ്മൂട്ടിക്കയോട് ചോദിച്ചാൽ അദ്ദേഹം ‘അഡൽറ്റ് പേരന്റ്’ എന്ന നിലയിൽ ഗൗരവത്തിലുള്ള ഉത്തരം പറയുമെന്നും മോഹൻലാൽ പറഞ്ഞു. 
 
‘അദ്ദേഹത്തിന്റെ ഉള്ളിലും പ്രണയവും സ്നേഹവും എല്ലാം ഉണ്ട്. പക്ഷേ ഒരു മുഴുനീള രക്ഷിതാവെന്ന നിലയിലാകും അദ്ദേഹം ഉത്തരം പറയുക. പെരുമാറുക. ഒരു സാധനം എടുക്കേണ്ട എന്നദ്ദേഹം പറഞ്ഞാൽ പിന്നെ അതിനു ശ്രമിച്ചിട്ടു കാര്യമില്ല. അതു കേൾക്കാൻ അദ്ദേഹത്തിനൊപ്പം ആൾക്കാരുമുണ്ട്. പക്ഷേ എനിക്കങ്ങനെ പറയാനാകില്ല. എനിക്കൊപ്പമുള്ളവർ അതെന്താ അതെടുത്താൽ എന്നു തിരിച്ചു ചോദിച്ചേക്കാം? ഈ വ്യത്യാസമൊക്കെ കൊണ്ടാകാം അങ്ങനെ വിലയിരുത്തുന്നുത്. അറിയില്ല.’ മോഹൻലാൽ പറഞ്ഞു.
 
ഞങ്ങള്‍ക്കിടയില്‍ മത്സരബുദ്ധിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കുറച്ചു പേരല്ലേ മലയാള സിനിമയിലുള്ളൂ. എല്ലാവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. നോക്കൂ, ഒടിയനില്‍ മമ്മൂട്ടിക്കയുടെ ശബ്ദം ഇല്ലേ ? ലൂസിഫറിന്റെ ടീസര്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെയല്ലേ പുറത്തിറങ്ങിയത്. അപ്പുവിന്റെ സിനിമയുടെ ടീസര്‍ ദുല്‍ഖറിന്റെ പേജില്‍ അല്ലേ ആദ്യം വന്നത് ?’ മോഹൻലാൽ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോജുവും രജിഷയും 'ജൂണി'ൽ ഒന്നിക്കുന്നു; ടീസർ ഏറ്റെടുത്ത് ആരാധകർ