Select Your Language

Notifications

webdunia
webdunia
webdunia
webdunia

വല്ലാതെ വേദനിപ്പിച്ച സുചിത്രയുടെ ആ വാക്കുകളെ കുറിച്ച് മോഹൻലാൽ!

Mohanlal about Suchitra's hurtful words!

നിഹാരിക കെ എസ്

, ശനി, 19 ഒക്‌ടോബര്‍ 2024 (10:20 IST)
കരിയറിന്റെ തുടക്കത്തിലും 2000 ന്റെ ആരംഭത്തിലുമൊക്കെ നടൻ മോഹൻലാൽ നൽകിയ ചില അഭിമുഖങ്ങൾ ഇന്നും ശ്രദ്ധേയമാകാറുണ്ട്. വളരെ കൂളായി, നേരിടുന്ന ചോദ്യങ്ങൾക്ക് അതാത് പ്രാധാന്യത്തോടെ മറുപടി നൽകുന്ന മോഹൻലാലിനെ പഴയ അഭിമുഖങ്ങളിൽ കാണാം. ഒരു വെഡ്ഡിങ്  ആനിവേഴ്‌സറി വിശേഷത്തെ കുറിച്ച് മോഹൻലാൽ സംസാരിച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് താൻ മറന്നുപോയ ഒരു സംഭവത്തെ കുറിച്ച് മോഹൻലാൽ സംസാരിച്ചത്.  
 
'ഒരു ദിവസം ഞാൻ ദുബായിലേക്ക് പോകുകയാണ്. കാറിൽ എന്നെ എയർപോർട്ടിൽ വിട്ടതിന് ശേഷം എന്റെ ഭാര്യ സുചിത്ര തിരിച്ചുപോയി. ഞാൻ അകത്ത് കയറി, ആ ലോഞ്ചിൽ ഇരിക്കുമ്പോൾ എനിക്കൊരു കോൾ വന്നു, അത് സുചിത്രയായിരുന്നു. 'ഞാൻ നിങ്ങളുടെ ബാഗിൽ ഒരു സാധനം വച്ചിട്ടുണ്ട്. അതെടുത്ത് നോക്കു' എന്ന് പറഞ്ഞു, എന്താണ് എന്ന് ചോദിച്ചപ്പോൾ, 'നോക്കൂ' എന്ന് പറഞ്ഞ് കോൾ കട്ടായി.
 
എന്റെ കൈയ്യിലുണ്ടായിരുന്ന ബാഗ് ഞാൻ തുറന്ന് നോക്കി, അതിലൊരു ഗിഫ്റ്റ് ഉണ്ടായിരുന്നു. അത് തുറന്ന് നോക്കിയപ്പോൾ ഒരു റിങ്, കൂടെ ഒരു കുറിപ്പും. 'ഈ ദിവസമെങ്കിലും മറക്കാതിരിക്കു, ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ്' എന്നായിരുന്നു അതിലെഴുതിയിരുന്നത്. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാത്ത ആളായിരുന്നോ ഞാൻ എന്നോർത്താണ് വിഷമം തോന്നിയത്. ഇത്തരം ചെറിയ ചെറിയ കാര്യങ്ങളാണല്ലോ നമ്മുടെ വലിയ സന്തോഷം. അതിന് ശേഷം ഇതുവരെ ആ ദിവസം ഞാൻ മറന്നിട്ടില്ല', മോഹൻലാൽ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അക്കാര്യം ഓർക്കുമ്പോൾ എപ്പോഴും സങ്കടം തോന്നും'; സരിതയെ കുറിച്ച് ജയറാം