Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗണേഷ് വേണ്ട ജഗദീഷ് മതിയെന്ന് മോഹൻലാൽ, ഇടവേള ബാബുവിന്റെ കളിയും ഇനി നടക്കില്ല; അമ്മയിൽ സമ്പൂർണ 'ലാലിസം'

ഗണേഷ് വേണ്ട ജഗദീഷ് മതിയെന്ന് മോഹൻലാൽ, ഇടവേള ബാബുവിന്റെ കളിയും ഇനി നടക്കില്ല; അമ്മയിൽ സമ്പൂർണ 'ലാലിസം'

ഗണേഷ് വേണ്ട ജഗദീഷ് മതിയെന്ന് മോഹൻലാൽ, ഇടവേള ബാബുവിന്റെ കളിയും ഇനി നടക്കില്ല; അമ്മയിൽ സമ്പൂർണ 'ലാലിസം'
, ബുധന്‍, 8 ഓഗസ്റ്റ് 2018 (16:57 IST)
താരസംഘടനയായ 'അമ്മ' ഇനി പൂർണമായും മോഹൻലാലിന്റെ കൈപ്പിടിയിൽ. സംഘടനയെ നന്നാക്കിയെടുക്കാൻ കച്ചമുറുക്കിയിറങ്ങിയിരിക്കുകയാണ് സൂപ്പർതാരം. ദിലീപിനെ സംഘടനയ്ക്ക് പുറത്തുതന്നെ നിർത്തും. ഗണേഷിന്റെയോ ഇടവേള ബാബുവിന്റെയോ ഇടപെടലുകൾ ഇനി അനുവദിക്കില്ല. തന്റെ നിലപാടുകൾക്ക് വിരുദ്ധമായ നടപടികൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് മോഹൻലാൽ അറിയിച്ചിരിക്കുകയാണ്.
 
മുമ്പ് സംഘടനയിലെ ശക്തികേന്ദ്രങ്ങളായിരുന്ന ഇടവേള ബാബുവിനെയും ഗണേഷ് കുമാറിനെയും ഇനിയും അത്ര സ്വാതന്ത്ര്യത്തോടെ വിഹരിക്കാൻ അനുവദിക്കേണ്ടതില്ലെന്നാണ് മോഹൻലാലിന്റെ തീരുമാനം. ട്രഷററായ ജഗദീഷിന് കൂടുതല് അധികാരങ്ങൾ നൽകുകയാണ് മോഹൻലാൽ. സംഘടനയിൽ മോഹൻലാൽ കഴിഞ്ഞാൽ ജഗദീഷ് എന്നാണ് പുതിയ പ്രോട്ടോകോൾ.
 
ചില നിർണായക നീക്കങ്ങൾ നടന്ന കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കാതിരുന്നതും ജഗദീഷിന്റെ സജീവ സാന്നിധ്യവും അമ്മയിലെ പുതിയ മാറ്റങ്ങളുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. മാത്രമല്ല, മഞ്ജു വാര്യരുടെയും വനിതാ അംഗങ്ങളുടെയും നിലപാടുകൾക്കുള്ള അംഗീകാരമായി വനിതാ സെൽ രൂപീകരിക്കാനും സംഘടനയുടെ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താനും മോഹൻലാൽ നിർദ്ദേശിച്ചിട്ടുണ്ട്. വനിതാ സെൽ രൂപീകരിക്കുന്നതോട് കടുത്ത എതിർപ്പാണ് ഇടവേള ബാബുവിനും ഗണേഷ് കുമാറിനുമുള്ളത്.
 
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജഗദീഷുമായി മോഹൻലാലിനുണ്ടായ അകൽച്ചയും ഇപ്പോൾ പരിഹരിച്ചിരിക്കുകയാണ്. പഴയ തിരുവനന്തപുരം ബെൽറ്റ് മലയാള സിനിമയിൽ പിടിമുറുക്കുന്നതിനാണ് വീണ്ടും സിനിമാലോകം സാക്‌ഷ്യം വഹിക്കാനൊരുങ്ങുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആ കൈകളിൽ ഉമ്മ കൊടുക്കണം': പ്രണയം തലയ്‌ക്കുപിടിച്ച് ശ്രീനിഷ്