Webdunia - Bharat's app for daily news and videos

Install App

'അമ്മ'യുടെ പ്രസിഡന്റായി തുടരാന്‍ മോഹന്‍ലാലിനു അതൃപ്തി; സ്ഥാനം ഒഴിഞ്ഞേക്കും

ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്

രേണുക വേണു
തിങ്കള്‍, 26 ഓഗസ്റ്റ് 2024 (15:36 IST)
Mohanlal

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ പ്രമുഖരായ മലയാള സിനിമാ താരങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുകളും ലൈംഗിക ആരോപണങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ മോഹന്‍ലാലിനു അതൃപ്തി. പ്രസിഡന്റ് സ്ഥാനം ഒഴിയാനാണ് മോഹന്‍ലാല്‍ ആലോചിക്കുന്നത്. ഈ ആഴ്ച ചേരുന്ന അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തില്‍ ലാല്‍ രാജി സന്നദ്ധത അറിയിക്കും. 
 
ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. ഇതിനു പിന്നാലെയാണ് മോഹന്‍ലാലും പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങുന്നത്. നിലവിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച (നാളെ) അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേരാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ മോഹന്‍ലാലിന്റെ അസൗകര്യത്തെ തുടര്‍ന്ന് യോഗം മാറ്റിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ ലാലിനു താല്‍പര്യമില്ലെന്നും അതുകൊണ്ടാണ് എക്‌സിക്യൂട്ടീവ് യോഗം മാറ്റയതെന്നും വിവരമുണ്ട്. 
 
ജോയിന്റ് സെക്രട്ടറിയായ ബാബുരാജിനാണ് നിലവില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല. പ്രമുഖ താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നതിനാല്‍ 'അമ്മ' സംഘടന പ്രതിരോധത്തിലാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് സംഘടന പ്രസിഡന്റ് ആയ മോഹന്‍ലാല്‍ ഇതുവരെ ഒന്നും പ്രതികരിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്. അതിനിടയിലാണ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ലാല്‍ ആലോചിക്കുന്നതായി അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments