Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലിന്റെ വില്ലനായി ദിലീപ് എത്തുന്നു; അണിയറയിൽ ഒരുങ്ങുന്നത് ഒരു സൂപ്പർ ത്രില്ലർ?

മോഹൻലാലിന്റെ വില്ലനായി ദിലീപ് എത്തുന്നു; അണിയറയിൽ ഒരുങ്ങുന്നത് ഒരു സൂപ്പർ ത്രില്ലർ?
, ബുധന്‍, 30 ജനുവരി 2019 (15:59 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളാണ് സിനിമാ ലോകത്ത് ഉണ്ടായത്. നടൻ ദിലീപിനെ കുറ്റാരോപിതനായ സാഹചര്യത്തിൽ പുറത്താക്കിയതും തിരിച്ചെടുത്തതുമായ സംഭവത്തിൽ ഏറെ വിമർശിക്കപ്പെട്ടത് അമ്മ സംഘടനയുടെ പ്രസിഡന്റ് ആയ മോഹൻലാൽ തന്നെയാണ്.
 
ഇതേത്തുടർന്ന് ദിലീപും മോഹൻ‌ലാലും അത്ര അടുപ്പത്തിലല്ല എന്നുള്ള വാർത്തകളും വന്നിരുന്നു. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് ദിലീപും മോഹൻലാലും ഒന്നിച്ച് ഒരു സിനിമ ചെയ്യുന്നു എന്നാണ്. കമ്മാര സംഭവം സംവിധാനം ചെയ്തത് രതീഷ് അമ്പാട്ട് ആണ് ചിത്രത്തിന്റെ സംവിധായകൻ എന്നും സൂചനകൾ ഉണ്ട്.
 
ഇതേ ചിത്രത്തിന് തിരക്കഥ ഒരുക്കിയ മുരളി ഗോപി തന്നെയാണ് മോഹൻലാൽ – ദിലീപ് ചിത്രത്തിനും തിരക്കഥ ഒരുക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. ത്രില്ലർ ചിത്രമാണിതെന്നും സൂചനകൾ ഉണ്ട്. ചിത്രത്തിൽ മോഹൻലാലിൻറെ വില്ലനായാണ് ദിലീപ് എത്തുന്നതെന്ന് പറയപ്പെടുന്നു. ഇതിൽ ഔദ്യോഗികമായ പ്രഖ്യാപനം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാനവാസിനു നീതി ലഭിക്കുമോ? ഇന്ദ്രനെ ഇല്ലാതാക്കിയ ചതിയൻ ആദിത്യനോ?