Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മോഹന്‍ലാലും ശ്രീനിവാസനും ഇപ്പോഴും സംസാരിക്കാറില്ല,സരോജ് കുമാര്‍ സിനിമയ്ക്ക് ശേഷം സൗഹൃദത്തില്‍ വിള്ളല്‍', ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു

mohanlal and srinivasan

കെ ആര്‍ അനൂപ്

, തിങ്കള്‍, 12 ഫെബ്രുവരി 2024 (08:31 IST)
mohanlal and srinivasan
വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാല്‍ ഹിപ്പോക്രാറ്റ് ആണെന്ന് ശ്രീനിവാസന്‍ വിളിച്ചു പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ അച്ഛന്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത് ശരിയായില്ലെന്ന് പറഞ്ഞിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.സരോജ്കുമാര്‍ എന്ന സിനിമയ്ക്ക് ശേഷം ഇരുവര്‍ക്കും ഇടയിലുള്ള സൗഹൃദത്തിന് വിള്ളല്‍ ഉണ്ടായെന്നും അവര്‍ തമ്മില്‍ ഇപ്പോള്‍ സംസാരിക്കാതെ പോലുമില്ലെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
 
'വീട്ടില്‍ നമുക്ക് എന്തും പറയാം. പക്ഷേ മോഹന്‍ലാലിനെ പോലെ ഒരു മഹാനടനെ കുറിച്ച് പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ ആ സെന്‍സില്‍ എടുക്കണമെന്നില്ല. പ്രത്യേകിച്ച് സരോജ്കുമാര്‍ എന്ന സിനിമയ്ക്ക് ശേഷം അച്ഛനും മോഹന്‍ലാലിനും ഇടയ്ക്കുള്ള മോഹന്‍ലാലിനും ഇടയിലുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീണ സ്ഥിതിക്ക് അച്ഛന്‍ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായം. അവര്‍ തമ്മില്‍ ഇപ്പോഴും സംസാരിക്കാറുപോലുമില്ല',-ധ്യാന്‍ ശ്രീനിവാസന്‍ മാതൃഭൂമി അക്ഷരോത്സവത്തില്‍ 'അച്ഛനും ചേട്ടനുമിടയില്‍ ഈ പാവം ഞാന്‍' എന്ന് പേരിട്ട സെക്ഷനില്‍ സംസാരിച്ചു.  ALSO READ: 'അറുപതോളം ദിവസം മരുഭൂമിയില്‍ ഒറ്റപ്പെട്ടു'; ആശങ്ക നിറഞ്ഞ കാലം, പ്രതിസന്ധിയെ ഒരുമിച്ച് നേരിട്ട് 'ആടുജീവിതം' ടീം,വീഡിയോ
 
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്കു ശേഷം' റിലീസ് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. പ്രണവ് മോഹന്‍ലാല്‍ ആരാധകരും ആവേശത്തിലാണ്. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൃദയത്തിനുശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മ്മിച്ച ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അറുപതോളം ദിവസം മരുഭൂമിയില്‍ ഒറ്റപ്പെട്ടു'; ആശങ്ക നിറഞ്ഞ കാലം, പ്രതിസന്ധിയെ ഒരുമിച്ച് നേരിട്ട് 'ആടുജീവിതം' ടീം,വീഡിയോ