Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ആ പഴയ മോഹൻലാൽ! തരുൺ മൂർത്തി ചിത്രം 'തുടരും'; ടാക്സി ഡ്രൈവറായി മോഹൻലാൽ

Mohanlal

നിഹാരിക കെ എസ്

, ശനി, 9 നവം‌ബര്‍ 2024 (08:31 IST)
തരുൺ മൂർത്തി-മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. തുടരും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫാമിലി ഡ്രാമ ഴോണറിലാണ് ചിത്രം എത്തുന്നത് എന്നാണ് ടൈറ്റില്‍ പോസ്റ്ററില്‍ നിന്നുള്ള സൂചന. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടു പോവുന്ന രീതിയിലാണ് മോഹന്‍ലാലിനെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. പഴയ വിന്റേജ് മോഹൻലാലിനെയാണ് ആരാധകർ ഇതിൽ കാണുന്നത്.
 
മോഹൻലാലിന്റെ 360-ാം ചിത്രമാണിത്. 99 ദിവസം കൊണ്ടാണ് ഷൂട്ടിങ് അവസാനിച്ചത്. ചിത്രത്തില്‍ സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളായ മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ആയിരുന്നു ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമാണ് സിനിമയില്‍ മോഹന്‍ലാല്‍ എന്ന് തരുണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൽമാൻ ഖാനെ വിടാതെ ലോറൻസ് ബിഷ്ണോയിയും സംഘവും, നാലാം തവണയും വധഭീഷണി