Publish Date: Sat, 21 May 2022 (11:00 IST)
Updated Date: Sat, 21 May 2022 (11:05 IST)
ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രം അവതരിപ്പിച്ച് സിനിമ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് രാധിക. വിവാഹശേഷം അഭിനയ ജീവിതത്തിന് ചെറിയ ഇടവേള എടുത്തിരുന്ന താരം തിരിച്ചുവരവിന് ഒരുങ്ങുകയാണ്.നടി രാധിക വര്‍ഷങ്ങളായി യുഎഇയിലാണ് താമസിക്കുന്നത്.മഞ്ജു വാര്യരുടെ ബഹുഭാഷാ ചിത്രമായ ആയിഷയിലൂടെ നടി മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്.
30 വര്‍ഷങ്ങള്‍ക്കു മുമ്പ് 1992ല്‍ മോഹന്‍ലാലില്‍ നിന്ന് താന്‍ വാങ്ങിയ ഓട്ടോഗ്രാഫ് നിധിപോലെ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് നടി രാധിക. താരസംഘടനയായ അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനിടെ പകര്‍ത്തിയ മോഹന്‍ലാല്‍ ചിത്രവും നടി പങ്കുവെക്കുന്നു.
'ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ തിരിഞ്ഞുനോക്കുകയും ആസ്വദിക്കുകയും ചെയ്യുമ്പോള്‍, ഒരു ദിവസം നിങ്ങള്‍ തിരിഞ്ഞുനോക്കിയേക്കാം, അവയാണ് വലിയ കാര്യങ്ങളെന്ന്... എന്റെ ആദ്യ പേജിലെ ഓട്ടോഗ്രാഫ് .പുസ്തകം 1992-ല്‍, കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ ഒപ്പിട്ടു.'- രാധിക കുറിച്ചു.
കെ ആര്‍ അനൂപ്
Publish Date: Sat, 21 May 2022 (11:00 IST)
Updated Date: Sat, 21 May 2022 (11:05 IST)