സൈറ ബാനുവിലെ ആ സർപ്രൈസ് മോഹൻലാൽ?!
രഹസ്യമാക്കി വെയ്ക്കാൻ മാത്രം സർപ്രൈസോ? മഞ്ജുവിന്റെ ഭർത്താവായി മോഹൻലാൽ!
ആന്റണി സോണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കെയർ ഓഫ് സൈറ ബാനു. മഞ്ജു വാര്യർ ആണ് നായിക. ഷെയിൻ നിഗവും അമല അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ് ഒരുക്കികൊണ്ട് ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ അടുത്ത ആഴ്ച പുറത്തിറങ്ങും.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒളിപ്പിച്ച് വെച്ച രഹസ്യം പുറത്തായിരിക്കുകയാണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ വേഷമാണ് അണിയറയില്‍ രഹസ്യമാക്കി വെച്ചിരുന്നത്. പീറ്റര്‍ ജോണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അടുത്ത ആഴ്ച പുറത്തിറങ്ങുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസറിലൂടെയാണ് അണിയറക്കാര്‍ ഈ സര്‍പ്രൈസ് പുറത്ത് വിടാനിരുന്നത്.
മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന സൈറ ബാനു എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവാണ് പീറ്റർ ജോൺ. 2015ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അമല അക്കിനേനി 25 വര്‍ഷത്തിന് ശേഷം അമല അക്കിനേനി മലയാളി സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അഡ്വക്കറ്റ് ആനി ജോണ്‍ തറവാടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അമല അവതരിപ്പിക്കുന്നത്.