Mohanlal: 'ലാലേട്ടാ ഇനി ഡിസംബറില്‍ സിനിമ ചെയ്യരുത്'; 'ബോംബ് മാസം' എന്ന് ട്രോള്‍
ഡിസംബറില്‍ ബിഗ് ബജറ്റ് സിനിമകള്‍ ചെയ്താല്‍ അത് മോഹന്‍ലാലിനുള്ള പണിയാണെന്നാണ് ആരാധകര്‍ പറയുന്നത്
Mohanlal: തെലുങ്ക് ചിത്രം 'വൃഷഭ'യ്ക്കു മോശം പ്രതികരണങ്ങള്‍ വന്നുതുടങ്ങിയതോടെ മോഹന്‍ലാലിനു സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ. ബിഗ് ബജറ്റില്‍ എത്തിയ ചിത്രം മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടിട്ടില്ല. മോഹന്‍ലാലിന്റെ അഭിനയത്തിനും വിമര്‍ശനങ്ങളുണ്ട്.
ഡിസംബറില്‍ ബിഗ് ബജറ്റ് സിനിമകള്‍ ചെയ്താല്‍ അത് മോഹന്‍ലാലിനുള്ള പണിയാണെന്നാണ് ആരാധകര്‍ പറയുന്നത്. 'ഡിസംബര്‍ മാസം + ബിഗ് ബജറ്റ് സിനിമ' മോഹന്‍ലാലിനെ സംബന്ധിച്ചിടുത്തോളം രാശിയല്ലെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.
2014 ഡിസംബറിലാണ് 'ഒടിയന്‍' റിലീസ് ചെയ്തത്. വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടെങ്കിലും സമൂഹമാധ്യമങ്ങളില്‍ വലിയ പരിഹാസത്തിനു പാത്രമായി. മോഹന്‍ലാലിന്റെ ഗെറ്റപ്പ് അടക്കം ട്രോളുകളില്‍ നിറഞ്ഞിരുന്നു.
2021 ഡിസംബറിലാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസ് ചെയ്തത്. ബിഗ് ബജറ്റിലെത്തിയ ഈ പ്രിയദര്‍ശന്‍ ചിത്രവും തകര്‍ന്നടിഞ്ഞു. 2024 ഡിസംബര്‍ 25 നു റിലീസ് ചെയ്ത 'ബറോസും' ഡിസംബര്‍ പരാജയങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ ചിത്രത്തിന്റെ സംവിധാനവും മോഹന്‍ലാല്‍ തന്നെയാണ്.