Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് മോഹന്‍ലാലിന്റെ നായിക; ഇപ്പോള്‍ ഇങ്ങനെ ! ആളെ മനസ്സിലായോ?

അന്ന് മോഹന്‍ലാലിന്റെ നായിക; ഇപ്പോള്‍ ഇങ്ങനെ ! ആളെ മനസ്സിലായോ?
, വ്യാഴം, 20 ജനുവരി 2022 (16:30 IST)
സൂപ്പര്‍ഹിറ്റ് കോമഡി-ആക്ഷന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച താരമാണ് ഇത്. ഇപ്പോഴത്തെ ചിത്രങ്ങള്‍ കണ്ടാല്‍ ആരാണ് ഈ താരമെന്ന് ആര്‍ക്കും പെട്ടന്ന് പിടികിട്ടില്ല. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിയറ്റുകളില്‍ വലിയ ഓളമുണ്ടാക്കിയ മോഹന്‍ലാല്‍ ചിത്രം ഹലോയിലെ നായിക പാര്‍വതി മേരി മെല്‍ട്ടണ്‍ ആണിത്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ഒട്ടേറെ ആരാധകരുണ്ട്. ഹലോയില്‍ പാര്‍വതി എന്ന് തന്നെയാണ് നായികാ കഥാപാത്രത്തിന്റെ പേര്. 
 
ഹലോയില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച പാര്‍വതി മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിലും മുഖം കാണിച്ചിട്ടുണ്ട്. 2007 ല്‍ തന്നെ പുറത്തിറങ്ങിയ ഫ്ളാഷ് എന്ന ചിത്രത്തിലാണ് പാര്‍വതി അതിഥി താരമായി എത്തിയത്. 2005 ലാണ് തെലുങ്ക് ചിത്രത്തിലൂടെ പാര്‍വതി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് തെലുങ്കിലും മലയാളത്തിലുമായി പത്തോളം സിനിമകള്‍ ചെയ്തു. മോഡലിങ് രംഗത്തും പാര്‍വതി സജീവ സാന്നിധ്യമാണ്. അമേരിക്കയിലെ ന്യൂ ജഴ്സിയിലാണ് പാര്‍വതിയുടെ ജനനം. 2013 ല്‍ ഷംസു ലലാനിയെ പാര്‍വതി വിവാഹം കഴിച്ചു. 
 
webdunia
റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുക്കെട്ടില്‍ 2007 ല്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് ഹലോ. മോഹന്‍ലാലിനും പാര്‍വതിക്കും പുറമെ ജഗതി ശ്രീകുമാര്‍, സിദ്ധിഖ്, മധു, ജനാര്‍ദ്ദനന്‍ തുടങ്ങി പ്രമുഖ താരനിര സിനിമയില്‍ അണിനിരന്നു. സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പര്‍ഹിറ്റുകളാണ്. ഹലോയില്‍ പാര്‍വതിയുടെ ഡബ്ബിങ് അത്ര സുഖകരമായിരുന്നില്ല. അക്കാലത്ത് തന്നെ ഇതിനെ സിനിമ നിരൂപകര്‍ വിമര്‍ശിച്ചിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ത്രീ' സിനിമയ്ക്ക് പിന്നാലെ ധനുഷും ശ്രുതി ഹാസനും പ്രണയത്തിലാണെന്ന് വാര്‍ത്ത പ്രചരിച്ചു; വിവാഹമോചനം ഉടന്‍ ഉണ്ടോ എന്ന ചോദ്യത്തിനു അന്ന് മറുപടി കൊടുത്തത് ഐശ്വര്യ രജനികാന്ത്