Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിയാശാൻ പണി തുടങ്ങി; 'മോഹൻലാൽ കള്ളപ്പണക്കാരൻ, രാജഗോപാൽ മനോരോഗി'!

മോഹൻലാൽ കള്ളപ്പണക്കാരനെന്ന് എം എം മണി

മണിയാശാൻ പണി തുടങ്ങി; 'മോഹൻലാൽ കള്ളപ്പണക്കാരൻ, രാജഗോപാൽ മനോരോഗി'!
, ബുധന്‍, 23 നവം‌ബര്‍ 2016 (16:17 IST)
കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധന നടപടിയിൽ അനക്കൂലിച്ച് ബ്ലോഗെഴുതിയ നടൻ മോഹൻലാലിനെതിരെ മന്ത്രി എം എം മണി രംഗത്ത്. മോഹൻലാൽ കള്ളപ്പണക്കാരനാണ് കയ്യിലുള്ള കള്ളപ്പണം മറയ്ക്കാനാണ് മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മോദിയുടെ നടപടിയേയും അനുകൂലിക്കുന്നതെന്നും എം എം മണി ഏലപ്പാറയിൽ നടത്തിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി എം എൽ എ ഒ രാജഗോപാലിന്റെ മനോനില തെറ്റിയിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 
 
അതേസമയം, മോഹൻലാലിനെതിരെ സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രനും രംഗത്തെത്തി. പാവങ്ങളാണ് സിനിമ കാണാൻ വരുന്നത്, 100 കോടി നേടി പുലിമുരുകനായപ്പോൾ മോഹൻലാൽ മലയാളികളെ അപമാനിച്ചുവെന്നും പന്ന്യൻ രവീന്ദ്രൻ ഒരു പൊതു പരിപാടിക്കിടെ വ്യക്തമാക്കി. ജനങ്ങൾ ഇത് അംഗീകരിച്ച് തരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
മദ്യത്തിനായും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും ക്യു നിൽക്കുന്ന നമ്മൾ രാജ്യത്തിന്റെ നന്മക്കായി കുറച്ച് ക്യൂ നിൽക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു മോഹൻലാൽ തന്റെ അവസാന ബ്ലോഗിലൂടെ വ്യക്തമാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് സിനിമ - രാഷ്ട്രീയ മേഖലയിൽ ഉള്ളവർ രംഗത്തെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലുണ്ടെങ്കില്‍ 100 കോടി ഉറപ്പ്, തെലുങ്ക് നാട്ടില്‍ പുതിയ വിശ്വാസം!