Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ മലയാളികളെ അപമാനിച്ചുവെന്ന് പന്ന്യൻ രവീന്ദ്രൻ

മോഹൻലാലിനെതിരെ പന്ന്യൻ രവീന്ദ്രൻ

Webdunia
ബുധന്‍, 23 നവം‌ബര്‍ 2016 (16:55 IST)
കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധന നടപടിയിൽ അനക്കൂലിച്ച് ബ്ലോഗെഴുതിയ നടൻ മോഹൻലാലിനെതിരെ സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ രംഗത്ത്.  പാവങ്ങളാണ് സിനിമ കാണാൻ വരുന്നത്, 100 കോടി നേടി പുലിമുരുകനായപ്പോൾ മോഹൻലാൽ മലയാളികളെ അപമാനിച്ചുവെന്നും പന്ന്യൻ രവീന്ദ്രൻ ഒരു പൊതു പരിപാടിക്കിടെ വ്യക്തമാക്കി. ജനങ്ങൾ ഇത് അംഗീകരിച്ച് തരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
അതേസമയം, മോഹൻലാലിനെതിരെ മന്ത്രി എം എം മണിയും രംഗത്തെത്തിയിരുന്നു. മോഹൻലാൽ കള്ളപ്പണക്കാരനാണ്, കയ്യിലുള്ള കള്ളപ്പണം മറയ്ക്കാനാണ് മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മോദിയുടെ നടപടിയേയും അനുകൂലിക്കുന്നതെന്നും എം എം മണി വ്യക്ത്മാക്കി. ഏലപ്പാറയിൽ നടത്തിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
മദ്യത്തിനായും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും ക്യു നിൽക്കുന്ന നമ്മൾ രാജ്യത്തിന്റെ നന്മക്കായി കുറച്ച് ക്യൂ നിൽക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു മോഹൻലാൽ തന്റെ അവസാന ബ്ലോഗിലൂടെ വ്യക്തമാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് സിനിമ - രാഷ്ട്രീയ മേഖലയിൽ ഉള്ളവർ രംഗത്തെത്തിയിരുന്നു.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ ഇടിച്ചു, ഗുരുതര പരിക്ക്, വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ കേസെടുത്ത് പോലീസ്

ഏത് ബങ്കറും തകർക്കും, 13,600 കിലോ ഭാരമുള്ള ബങ്കർ ബസ്റ്ററുകൾ അമേരിക്കയ്ക്ക് മാത്രം സ്വന്തം, ട്രംപ് ഭീഷണിപ്പെടുത്തുമ്പോൾ ഇറാൻ പേടിച്ചേ തീരു

യുദ്ധം നിർത്തണമെന്ന ജി7 പ്രസ്താവനയിൽ ഒപ്പിടില്ല, ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണം, സത്യത്തിൽ യുദ്ധത്തിന് പിറകിൽ അമേരിക്കൻ താല്പര്യമോ?

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു; കേരളത്തില്‍ 261 കേസുകള്‍ കുറഞ്ഞു

ആയത്തുള്ള ഖമൈനിയെ വധിക്കുന്നതോടെ സംഘർഷം അവസാനിക്കുമെന്ന് നെതന്യാഹു, ഇസ്രായേൽ ആഗ്രഹിക്കുന്നത് ഇറാനിലെ ഭരണമാറ്റം?

അടുത്ത ലേഖനം
Show comments