Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുലിയും പുലികുട്ടിയും ചേർന്നാൽ കൊലമാസ്! വെറുതെ അല്ല മോഹൻലാൽ അങ്ങനെ പറഞ്ഞത്!

പുലികുട്ടി അസാധ്യം! അല്ലാതെന്ത് പറയാൻ...

മോഹൻലാൽ
, ശനി, 8 ഒക്‌ടോബര്‍ 2016 (13:04 IST)
പുലിമുരുകൻ റിലീസ് ചെയ്യുന്നതിന് മുൻപ് ഒരു അഭിമുഖത്തിൽ സംവിധായകൻ വൈശാഖ് പറഞ്ഞത് എത്ര സത്യം. ആളുകളെ പിടിച്ച് ഇരുത്താൻ ആദ്യ പതിനഞ്ച് മിനിട്ട് ധാരാളം. കഥയ്ക് പകരം സിനിമയുടെ ആദ്യ സീനുകൾ ആയിരുന്നു വൈശാഖ് മോഹൻലാലിനോട് ആദ്യമായി പറയുന്നത്. താരം അപ്പോൾ തന്നെ ചോദിക്കുകയും ചെയ്തിരുന്നു. അസാധ്യമല്ലേ ഇതെന്ന്. അസാധ്യമാണെന്ന് സിനിമ കാണുന്ന ആർക്കും മനസ്സിലാകും.
 
ആദ്യത്തെ മിനിട്ടുകളിൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നത് മോഹൻലാലല്ല. ഒരു മിടുക്കൻ കുട്ടിയാണ്. ഡി ഫോർ ഡാൻസിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച മാസ്റ്റർ അജാസ്. മുരുകന്റെ ചെറുപ്പകാലമാണ് അജാസ് ചെയ്തത്. കുട്ടി മുരുകന്റെ മെയ്‌വഴക്കം കണ്ടാൽ ആരും പറയില്ല, പുലിമുരുകൻ അജാസിന്റെ ആദ്യപടമാണെന്ന്. ഒരുപാട് നാളുകളുടെ ഫലമായാണ് ഷൂട്ടിങ്ങ് കഴിഞ്ഞതെന്ന് കൊച്ചു പുലികുട്ടി പറയുന്നു.
 
webdunia
വൈശാഖിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത പുലിമുരുകനെ ആരാധകർ സ്വീകരിച്ചു കഴിഞ്ഞു. ആദ്യദിന കളക്ഷൻ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രം നൂറ് കോടി ക്ലബിൽ കയറുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീയേറ്ററിൽ മാത്രമല്ല പുലിമുരുകൻ ഉള്ളത്!