മോഹന്‍ലാല്‍ അതുല്യ നടനെന്ന് ശേഖര്‍ കപൂര്‍
മലയാള സിനിമയില്‍ മാത്രം ഒതുങ്ങുന്നതല്ല മോഹന്‍ലാലിന്റെ അഭിനയ പ്രതിഭാസമെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞതാണ്. ലോക സിനിമ നടന്മാരുടെ പട്ടികയിലാണ് മോഹന്‍ലാലിന്റെ സ്ഥാനം. മോഹന്‍ലാല്‍ അതുല്യ നടനെന്ന് വിഖ്യാത സംവിധായകന്‍ ശേഖര്‍ കപൂര്‍.

മലയാളത്തിലെ വാണിജ്യ സിനിമകള്‍ പോലും ലോക നിലവാരമുള്ള പ്രതിഭാശാലികളുടെ സിനിമയാണെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞു. നിലവില്‍ വിശ്വസാഹിത്യകാരന്‍ ഷേക്‌സ്പീയറിന്റെ യൗവ്വനകാലം പറയുന്ന ഒരു ക്ലാസ്സിക് ടെലിവിഷന്‍ സീരിയലിന്റെ നിര്‍മ്മാണ ജോലിയില്‍ മുഴുകിയിരിക്കുന്ന ശേഖര്‍ കപൂര്‍ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ഇന്ത്യയിലെത്തിയത്.
വിവാദനായികയായിരുന്ന ചമ്പല്‍ക്കൊള്ളക്കാരി ഫൂലാന്‍ദേവിയുടെ ജീവതം ഇതിവൃത്തമാക്കി ബന്‍ഡിറ്റ് ക്യൂന്‍ ഒരുക്കിയ ശേഖര്‍കപൂറിന്റെ പ്രധാന തട്ടകം ഹോളിവുഡാണ്. അദ്ദേഹത്തിന്റെ ക്യൂന്‍ എലിസബത്തും ദി ഗോള്‍ഡന്‍ ഏജും അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.