Webdunia - Bharat's app for daily news and videos

Install App

'വീണ്ടും ഡോക്ടറേറ്റ്' - വൈറലായി മോഹൻലാലിന്റെ വാക്കുകൾ

അംഗീകാരത്തെ കുറിച്ച് മോഹൻലാലിന് പറയാനുള്ളത്

Webdunia
ചൊവ്വ, 30 ജനുവരി 2018 (11:08 IST)
ആരാധകരെ ആവേശത്തിലാക്കി മോഹൻലാലിന്റെ വാക്കുകൾ. മലയാളികളുടെ സ്വന്തം സൂപ്പർതാരത്തെ തേടി വീണ്ടും ഡോക്ടറേറ്റ് ബിരുദം എത്തിയിരിക്കുകയാണ്. താരത്തിന് ആശംസകൾ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 
 
പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച്  ലാലേട്ടൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഫേസ്ബുക്കിൽ ഇട്ടപോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസ്സില്‍ വച്ച് നടന്ന പരിപാടിയിലാണ് പുരസ്കാരത്തെ കുറിച്ച് മോഹൻലാൽ വാചാലനായത്.  
 
എങ്ങനെയാണ് താൻ സിനിമയിൽ എത്തിയതെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. 'പതിനെട്ടാമത്തെ വയസിൽ വളരെ യാദ്യശ്ചിമമായാണ് സിനിമയിൽ എത്തിച്ചേർന്നത്. 40 വർഷത്തിലധികമായി അഭിനയിക്കുന്നു. കലയുടെ മഹാപ്രവാഹത്തിൽ ഒരു ഇലപോലെ ഞാൻ ഒഴുകുകയായിരുന്നു. ഈ പ്രവാഹം എന്നെ ഏതൊക്കെയോ കടവുകളിലും കരയിലും എത്തിച്ചു. ഇപ്പോഴും ആ പ്രവാഹത്തിൽത്തന്നെയാണ്. എത്തിച്ചേരുന്നതില്ല, ഒഴുകുന്നതിലാണു രസം എന്നു ഞാൻ തിരിച്ചറിയുന്നു'' മോഹൻലാൽ പറഞ്ഞു.
 
ഇത് രണ്ടാം തവണയാണ് മേഹൻ ലാലിന് ഡി ലിറ്റ് പുരസ്കാരം ലഭിക്കുന്നത്. കാലടി ശ്രീ ശങ്കര സംസ്കൃത യൂണിവേഴ്സിറ്റി മോഹൻ ലാലിന് ഡി ലാറ്റ് ബിരുദം നൽകി ആദരിച്ചിരുന്നു. കൂടാതെ 2010 ൽ സംസ്കൃത യൂണിവേഴ്സിറ്റിയും ഡി ലാറ്റ് ബിരുദം നൽകിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments