Publish Date: Mon, 29 Jan 2018 (10:38 IST)Updated Date: Mon, 29 Jan 2018 (10:44 IST)
മലയാള സിനിമയില്‍ നിരവധി കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് സീനത്ത്. അത്തരം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറാനും നടിക്ക് കഴിഞ്ഞു. ഇപ്പോള്‍ ഇതാ സീനത്ത് തന്റെ ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. നടനും നിർമാതാവും സംവിധായകനുമായ ലാലിന്റെ മകളുടെ വിവാഹസത്ക്കാരത്തിൽ പങ്കെടുത്ത സമയത്ത് തനിക്കുണ്ടായ അനുഭവമാണ് വളരെ രസകരമായ രീതിയിൽ നടി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.