Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിനെ വച്ച് ഹരിഹരന്‍ ഒരിക്കലും രണ്ടാമൂഴം ചെയ്യില്ല; സൌഹൃദമാകാം, സിനിമ വേണ്ടെന്ന് ലാല്‍ !

മോഹന്‍ലാലിനെ വച്ച് ഹരിഹരന്‍ ഒരിക്കലും രണ്ടാമൂഴം ചെയ്യില്ല; സൌഹൃദമാകാം, സിനിമ വേണ്ടെന്ന് ലാല്‍ !
, തിങ്കള്‍, 5 നവം‌ബര്‍ 2018 (12:22 IST)
രണ്ടാമൂഴം ഇനി ആര് സംവിധാനം ചെയ്യും? വി എ ശ്രീകുമാര്‍ മേനോന് ഇനി എംടി തിരക്കഥ നല്‍കില്ലെന്ന കാര്യം ഏകദേശം ഉറപ്പാണ്. ഇത് സംബന്ധിച്ച കേസ് കോടതിയില്‍ തുടരുന്നു. തിരക്കഥ തിരികെ വേണമെന്നാണ് എം ടിയുടെ ആവശ്യം.
 
ഹരിഹരന് രണ്ടാമൂഴം നല്‍കാന്‍ എം ടിക്ക് താല്‍പ്പര്യമുണ്ടെന്ന് നേരത്തേ തന്നെ കേട്ടിരുന്നു. ബജറ്റ് പ്രശ്നം കാരണമാണ് ഹരിഹരന്‍ ഒഴിഞ്ഞതത്രേ. എന്നാല്‍ പ്രൊജക്ട് വീണ്ടും ഹരിഹരനിലേക്കെത്തിയാല്‍ എന്ത് സംഭവിക്കുമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
 
രണ്ടാമൂഴം എടുക്കാന്‍ ഒരുപക്ഷേ ഹരിഹരന്‍ സമ്മതിച്ചേക്കും. എന്നാല്‍ അതില്‍ ഭീമസേനനാകാന്‍ മോഹന്‍ലാലിനെ ഹരിഹരന്‍ വിളിക്കാന്‍ സാധ്യതയില്ല എന്നാണ് സൂചനകള്‍. കാരണം, ഇരുവരും തമ്മില്‍ അത്ര നല്ല രസത്തിലല്ല എന്നതുതന്നെ.
 
മോഹന്‍ലാലും താനും തമ്മില്‍ അത്ര സുഖത്തിലല്ല കാര്യങ്ങള്‍ എന്ന് ഹരിഹരന്‍ തന്നെ നേരത്തേ അഭിമുഖങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. അമൃതം ഗമയയ്ക്ക് ശേഷം ഒരു പടത്തിനായി ഹരിഹരന്‍ മോഹന്‍ലാലിനെ വിളിച്ചെന്നും എന്നാല്‍ പടത്തിന്‍റെ ബജറ്റിനേക്കാള്‍ കൂടുതലായിരുന്നു മോഹന്‍ലാലിന്‍റെ പ്രതിഫലമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിഫലം അല്‍പ്പം പോലും കുറയ്ക്കാന്‍ മോഹന്‍ലാല്‍ തയ്യാറായതുമില്ലത്രേ. 
 
പ്രതിഫലക്കാര്യത്തില്‍ മാറ്റമില്ലെന്നും ‘ഇത്തരം ടീമുകളുമായി സിനിമയ്ക്കില്ല, സുഹൃത്തുക്കളായി തുടരാം’ എന്ന് നിര്‍മ്മാതാവിനോട് മോഹന്‍ലാല്‍ പറഞ്ഞതും ഹരിഹരനെ വേദനിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  
 
ടി ദാമോദരന്‍റെ തിരക്കഥയില്‍ ആലോചിച്ച ഒരു ചിത്രമായിരുന്നു അത്. എന്തായാലും ആ സിനിമ ഹരിഹരന്‍ ഉപേക്ഷിച്ചു. പിന്നീട് മോഹന്‍ലാലിനെ ഒരു പ്രൊജക്ടിനായി സമീപിച്ചിട്ടുമില്ല. 
 
അതുകൊണ്ടുതന്നെ മോഹന്‍ലാലിനെ നായകനാക്കി രണ്ടാമൂഴം ചെയ്യാന്‍ ഹരിഹരന്‍ തയ്യാറായേക്കില്ല. അതേസമയം തന്നെ, എം‌ടി - ഹരിഹരന്‍ - മമ്മൂട്ടി ടീമിന്‍റെ സിനിമ ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. ഇത് രണ്ടാമൂഴമാണോ പയ്യം‌വെള്ളി ചന്തുവാണോ എന്ന് ഉറപ്പായിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘Draമാ’യില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറിയത് എന്തിന്?