Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ മംഗലാപുരത്ത്, എന്താ വിശേഷം എന്നല്ലേ?

Webdunia
ചൊവ്വ, 13 ഫെബ്രുവരി 2018 (17:22 IST)
മോഹന്‍ലാല്‍ വളരെ ബിസിയായിരിക്കുന്ന സമയമാണിത്. ഒട്ടേറെ പ്രൊജക്ടുകളാണ് ഒരേ സമയം പല തലങ്ങളില്‍ അദ്ദേഹത്തിനായി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ‘നീരാളി’യില്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്‍റെ ഭാഗം പൂര്‍ത്തിയാക്കി. 
 
ഇപ്പോള്‍ മോഹന്‍ലാല്‍ മംഗലാപുരത്താണുള്ളത്. റോഷന്‍ ആന്‍ഡ്രൂസിന്‍റെ കായം‌കുളം കൊച്ചുണ്ണി എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാലിന്‍റെ മംഗലാപുരം സന്ദര്‍ശനം. അവിടെ കായം‌കുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
 
കൊച്ചുണ്ണിയുടെ ആത്മാര്‍ത്ഥ സുഹൃത്തായ ഇത്തിക്കര പക്കിയായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. പ്രത്യേകരീതിയിലുള്ള ലുക്കാണ് ഈ കഥാപാത്രത്തിനായി മോഹന്‍ലാല്‍ സ്വീകരിച്ചിട്ടുള്ളത്. നിവിന്‍ പോളിയും മോഹന്‍ലാലും ഒരുമിച്ചുള്ള സീനുകളായിരിക്കും ‘കായം‌കുളം കൊച്ചുണ്ണി’യുടെ ഹൈലൈറ്റ്.
 
ബോബി - സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. മോഹന്‍ലാലിന് കളരിപ്പയറ്റ് ഉള്‍പ്പെടുത്തിയ ആക്ഷന്‍ സീക്വന്‍സുകളിലാണ് പ്രധാനമായും അഭിനയിക്കേണ്ടത്. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ ബാബു ആന്‍റണി അവതരിപ്പിക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

അടുത്ത ലേഖനം
Show comments