പ്രണവ് മലയാളത്തിന്റെ ടോം ക്രൂസ്; ആദിയെ പുകഴ്ത്തി യുവനടി
ആരാധകരെ ആവേശത്തിലാഴ്ത്തി നടിയുടെ വാക്കുകൾ
Publish Date: Tue, 13 Feb 2018 (08:43 IST)
Updated Date: Tue, 13 Feb 2018 (08:45 IST)
പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദി തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഒരു കുടുംബചിത്രമാണ് ആദി. എന്നാൽ, ചിത്രത്തിലെ ആക്ഷൻ രംഗങ്ങളാണ് ഏറെ മുന്നിട്ട് നിൽക്കുന്നത്. പ്രണവിന്റെ അഭിനയത്തേക്കാൾ ആക്ഷൻ രംഗങ്ങൾക്കാണ് കൂടുതൽ കൈയ്യടി ലഭിക്കുന്നത്.
സാഹസിക രംഗങ്ങളിലെ പ്രണവിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്.
ആക്ഷന്‍ രംഗങ്ങളിലെ പ്രണവിന്റെ കിടിലന്‍ പെര്‍ഫോമന്‍സിനെ പ്രശംസിച്ച് മലയാളത്തിലെ യുവനടി അനുസിതാര രംഗത്തെത്തിയിരിക്കുകയാണ്.
‘മോളിവുഡിലെ ടോം ക്രൂസ്’എന്നാണ് നടി പ്രണവിനെ വിശേഷിപ്പിച്ചത്. മോഹന്‍ലാലിന്റെ മകനല്ലേ പ്രണവ്, അപ്പോള്‍ പിന്നെ അതങ്ങനെയേ വരൂവെന്നാണ് ആരാധകരുടെ കമന്റുകള്‍. ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം ജീത്തു ജോസാണ് സംവിധാനം ചെയ്തത്.