മെക്‌സിക്കോയില്‍ മോഹന്‍ലാല്‍, വാലിബന് ശേഷം ഇടവേള, നടന്‍ യാത്രയിലോ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ഫെബ്രുവരി 2024 (12:20 IST)
പുതിയ ഇടങ്ങള്‍ തേടിയുള്ള യാത്രയിലാണ് മോഹന്‍ലാല്‍. സിനിമ തിരക്കുകള്‍ക്ക് ഇടവേള നല്‍കി നടത്തിയ യാത്ര വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ മോഹന്‍ലാല്‍ മറന്നില്ല. പുരാതന മെക്‌സിക്കന്‍ പിരമിഡിന് മുന്നില്‍ നിന്നുള്ള ചിത്രമാണ് കഴിഞ്ഞദിവസം അദ്ദേഹം പങ്കുവെച്ചത്. രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ഈ പിരമിഡിന്റെ മുന്നില്‍ നിന്നാണ് ചിത്രം പകര്‍ത്താന്‍ മോഹന്‍ലാല്‍ ഇഷ്ടപ്പെട്ടത്.മെക്‌സിക്കോയിലെ പുരാതന നഗരമായ തിയോതിഹുവാക്കാനിലെ ഏറ്റവും വലിയ പിരമിഡായ 'പിരമിഡ് ഓഫ് സണ്‍' അഥവാ സൂര്യന്റെ പിരമിഡാണ് ഇത്.
 
എഡി 200 ല്‍ നിര്‍മ്മിച്ചതായി കരുതപ്പെടുന്ന ഈ പിരമിഡ് ലോകത്തിലെ മൂന്നാമത്തെ വലിയ പിരമിഡ് കൂടിയാണ്. 
 
മെറൂണ്‍ നിറമുള്ള ഷര്‍ട്ടും കൂളിങ് ഗ്ലാസുമണിഞ്ഞാണ് നടനെ കാണാനായത്.
 
ലിജോ- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബന്‍ പ്രദര്‍ശനം തുടരുകയാണ്.പ്രീ റിലീസ് ഹൈപ്പുമായി എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യം മുതല്‍ ലഭിച്ചത്. കൂടുതല്‍ ആളുകള്‍ തിയറ്ററുകളില്‍ എത്തിയതോടെ ആദ്യം പുറത്തുവന്ന നെഗറ്റീവ് റിവ്യൂകള്‍ പതിയെ മാറി തുടങ്ങി. പോസിറ്റീവ് അഭിപ്രായങ്ങളും പ്രത്യക്ഷപ്പെടുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments