Mohanlal in Jailer: വെറും പത്ത് മിനിറ്റില്‍ താഴെ, എന്നിട്ടും തിയറ്ററുകളില്‍ തീപ്പൊരിയായി മോഹന്‍ലാല്‍

അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ ജയിലറില്‍ എത്തിയിരിക്കുന്നത്

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2023 (09:31 IST)
Mohanlal in Jailer: രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ജയിലര്‍' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. വേള്‍ഡ് വൈഡായി 4000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ എങ്ങുനിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പര്‍താരം മോഹന്‍ലാലും ജയിലറില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. രജനികാന്തിനൊപ്പം മോഹന്‍ലാലും കസറിയെന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. 
 
അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ ജയിലറില്‍ എത്തിയിരിക്കുന്നത്. താരത്തിന്റെ ആകെ സ്‌ക്രീന്‍ ടൈം വെറും പത്ത് മിനിറ്റില്‍ താഴെയാണ്. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് തിയറ്ററുകളെ ഇളക്കിമറിക്കാന്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിനു സാധിച്ചു. ഗംഭീര സംഘട്ടന രംഗങ്ങള്‍ അടക്കം മാസ് സീനുകളാണ് മോഹന്‍ലാലിന് ചിത്രത്തിലുള്ളത്. 
 
രജനികാന്തിന്റെ സഹായിയാണ് മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രം. രജനിക്കൊപ്പമുള്ള മോഹന്‍ലാലിന്റെ സീനിന് വലിയ കയ്യടിയാണ് തിയറ്ററില്‍ ലഭിച്ചത്. ഒരു റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 
 
തമാശയും ആക്ഷനും മാസും ചേര്‍ന്ന കിടിലന്‍ ചിത്രമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള ആരാധകരുടെ പ്രതികരണം. ആദ്യ പകുതിയില്‍ രജനിയുടെ പൂണ്ടുവിളയാട്ടമാണെന്നും ഇന്റര്‍വെല്‍ ബ്ലോക്ക് പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവെച്ചിരിക്കുന്നു. കോമഡി രംഗങ്ങളെല്ലാം പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നു. ബ്ലോക്ക്ബസ്റ്ററില്‍ കുറഞ്ഞതൊന്നും സംഭവിക്കില്ലെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതം സിനിമയില്‍ വലിയ ഓളമുണ്ടാക്കിയിട്ടുണ്ടെന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
 
വേള്‍ഡ് വൈഡായി 4000 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യ ദിനം പ്രദര്‍ശിപ്പിക്കുക. ചെന്നൈയിലും ബെംഗളൂരിലും ജയിലര്‍ റിലീസ് പ്രമാണിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ആദ്യ ഷോയ്ക്ക് പിന്നാലെ ചെന്നൈയിലും കേരളത്തിലും രജനി ആരാധകര്‍ ആഘോഷ പ്രകടനങ്ങള്‍ ആരംഭിച്ചു. രണ്ട് വര്‍ഷത്തിനു ശേഷമാണ് ഒരു രജനി ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

അടുത്ത ലേഖനം
Show comments