Webdunia - Bharat's app for daily news and videos

Install App

Jailer Movie Review: 'നെല്‍സാ...എന്നടാ പണ്ണി വച്ചിര്‍ക്കേ' തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് തലൈവര്‍, മാസായി മോഹന്‍ലാല്‍; ജയിലര്‍ ആദ്യ പ്രതികരണങ്ങള്‍

കോമഡി രംഗങ്ങളെല്ലാം പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നു

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2023 (08:48 IST)
Jailer Movie Review: രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ തിയറ്ററുകളില്‍. ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ എങ്ങുനിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. തമാശയും ആക്ഷനും മാസും ചേര്‍ന്ന കിടിലന്‍ ചിത്രമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള ആരാധകരുടെ പ്രതികരണം. ആദ്യ പകുതിയില്‍ രജനിയുടെ പൂണ്ടുവിളയാട്ടമാണെന്നും ഇന്റര്‍വെല്‍ ബ്ലോക്ക് പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവെച്ചിരിക്കുന്നു. 
 
കോമഡി രംഗങ്ങളെല്ലാം പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നു. ബ്ലോക്ക്ബസ്റ്ററില്‍ കുറഞ്ഞതൊന്നും സംഭവിക്കില്ലെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതം സിനിമയില്‍ വലിയ ഓളമുണ്ടാക്കിയിട്ടുണ്ടെന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രവും മികച്ചതാണെന്നാണ് ആരാധകരുടെ അഭിപ്രായം. 
 
വേള്‍ഡ് വൈഡായി 4000 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യ ദിനം പ്രദര്‍ശിപ്പിക്കുക. ചെന്നൈയിലും ബെംഗളൂരിലും ജയിലര്‍ റിലീസ് പ്രമാണിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ആദ്യ ഷോയ്ക്ക് പിന്നാലെ ചെന്നൈയിലും കേരളത്തിലും രജനി ആരാധകര്‍ ആഘോഷ പ്രകടനങ്ങള്‍ ആരംഭിച്ചു. രണ്ട് വര്‍ഷത്തിനു ശേഷമാണ് ഒരു രജനി ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 
 
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ജയിലറില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരിക്കുന്നു. മാത്യു എന്നാണ് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാലിന്റെ രംഗങ്ങളും മാസ് ആണെന്നാണ് ആരാധകര്‍ ആദ്യ ഷോയ്ക്ക് ശേഷം അഭിപ്രായപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments