മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുകയെന്ന് റിപ്പോര്‍ട്ട്. റാം 1, റാം 2 എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ സിനിമയ്ക്കുണ്ടായിരിക്കും. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കും രണ്ടാം ഭാഗം. വമ്പന്‍ ക്യാന്‍വാസിലാണ് ചിത്രം ഒരുക്കുന്നതെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിവിധ ഭാഷകളിലായാണ് റാം ഒരുക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമെന്ന നിലയിലാകും റിലീസ്. ചിത്രത്തിന്റെ ബാക്കി ചിത്രീകരണം യൂറോപ്പിലും യുകെയിലുമായി നടക്കും. തൃഷയാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. തൃഷയെ കൂടാതെ മറ്റൊരു പാന്‍ ഇന്ത്യന്‍ താരവും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.