Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohanlal - Jithu Madhavan Movie: മോഹന്‍ലാല്‍ - ജിത്തു മാധവന്‍ സിനിമ ഉപേക്ഷിച്ചോ?

ചില സാങ്കേതിക കാരണങ്ങളാല്‍ മോഹന്‍ലാല്‍ - ജിത്തു മാധവന്‍ ചിത്രം ഉപേക്ഷിച്ചതായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

Mohanlal Jithu Madhavan Movie not dropped

രേണുക വേണു

, ചൊവ്വ, 6 മെയ് 2025 (11:15 IST)
Mohanlal - Jithu Madhavan Movie: രോമാഞ്ചം, ആവേശം എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവന്‍ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം ഒന്നിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ - ജിത്തു മാധവന്‍ ചിത്രം ഉപേക്ഷിച്ചതായി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരണം നടക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാം: 
 
ചില സാങ്കേതിക കാരണങ്ങളാല്‍ മോഹന്‍ലാല്‍ - ജിത്തു മാധവന്‍ ചിത്രം ഉപേക്ഷിച്ചതായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് വസ്തുതയല്ല. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. അതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടക്കുക. 
 
ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. വലിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രമായതിനാല്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ധാരാളമുണ്ട്. ഏകദേശം 200 ദിവസങ്ങള്‍ ചിത്രീകരണം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2026 ഓണത്തിനു റിലീസ് ചെയ്യാവുന്ന രീതിയിലാണ് കാര്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. 
 
ആവേശം പോലെ ആക്ഷന്‍ - കോമഡി ഴോണറിലാകും മോഹന്‍ലാല്‍ ചിത്രം ജിത്തു മാധവന്‍ ഒരുക്കുക. രോമാഞ്ചത്തിലും ആവേശത്തിലും അഭിനയിച്ച സജിന്‍ ഗോപു മോഹന്‍ലാല്‍ ചിത്രത്തിലും ഉണ്ടാകുമെന്നാണ് വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ കള്ളന്മാർക്ക് എന്ത് ക്രിയേറ്റിവിറ്റി, ബോളിവുഡിനെ ശക്തമായി വിമർശിച്ച് നവാസുദ്ദീൻ സിദ്ദിഖി