Publish Date: Fri, 21 Dec 2018 (10:32 IST)
Updated Date: Fri, 21 Dec 2018 (10:33 IST)
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബി കടലിന്റെ സിംഹം ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. നൂറ് ദിവസത്തെ ഒരു ഷെഡ്യൂളിലാണ് ചിത്രം ഒരുങ്ങുന്നത്.
നൂറു കോടി രൂപയ്ക്കു മുകളിൽ മുതൽ മുടക്കിൽ നിർമ്മിക്കുന്ന മലയാളത്തിലെ ഈ എക്കാലത്തെയും വലിയ പ്രോജെക്ടിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ചിത്രത്തിലെ മറ്റു ചില ലൊക്കേഷൻ ചിത്രങ്ങൾ കൂടി പുറത്തു വന്നിരിക്കുകയാണ്.
മരയ്ക്കാറുടെ വേഷം കെട്ടിയ മോഹൻലാലിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. 2020 ഇൽ മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഈ ചിത്രം മൊഴിമാറ്റി ഒരേ സമയം പ്രദർശനത്തിനു എത്തും.