Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലക്ഷദ്വീപിനും പൃഥ്വിരാജിനും വേണ്ടി സംസാരിക്കാമോ?' മോഹന്‍ലാലിനോട് ആരാധകര്‍

'ലക്ഷദ്വീപിനും പൃഥ്വിരാജിനും വേണ്ടി സംസാരിക്കാമോ?' മോഹന്‍ലാലിനോട് ആരാധകര്‍
, വ്യാഴം, 27 മെയ് 2021 (16:44 IST)
ലക്ഷദ്വീപ് വിഷയത്തില്‍ മോഹന്‍ലാല്‍ പ്രതികരിക്കണമെന്ന് ആരാധകര്‍. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയാണ് നിരവധിപേര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഓര്‍മദിനത്തോട് അനുബന്ധിച്ച് പോസ്റ്റ് ചിത്രത്തിനു താഴെയും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ലക്ഷദ്വീപിനെ കുറിച്ച് സംസാരിക്കാന്‍ മോഹന്‍ലാല്‍ തയ്യാറാകണമെന്നും നടന്‍ പൃഥ്വിരാജിന് പിന്തുണ നല്‍കണമെന്നും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളും ബിജെപി അനുകൂല ചാനലായ ജനം ടിവിയും പൃഥ്വിരാജിനെതിരെ വിദ്വേഷ പ്രചാരണം നടത്തുകയാണ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലെയുള്ള താരങ്ങള്‍ ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നാണ് ആരാധകരുടെ ആവശ്യം. സഹപ്രവര്‍ത്തകന്‍ കൂടിയായ പൃഥ്വിരാജിന് പിന്തുണ അറിയിക്കണമെന്നും മോഹന്‍ലാലിന്റെ പോസ്റ്റുകള്‍ക്ക് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജ് പ്രതികരിച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. പൃഥ്വിരാജിനെ കണ്ടുപഠിക്കണമെന്നാണ് നിരവധി പേര്‍ ഫേസ്ബുക്കില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് ആമസോണ്‍ പ്രൈമിലേക്ക് ?