Webdunia - Bharat's app for daily news and videos

Install App

Exclusive: മഹേഷ് നാരായണന്‍ ചിത്രം കൊച്ചിയിലേക്ക്; മോഹന്‍ലാല്‍ ജോയിന്‍ ചെയ്യാന്‍ ഇനിയും വൈകും, അതിഥി വേഷം തന്നെ?

പുതിയ ഷെഡ്യൂളിലും മോഹന്‍ലാലിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കില്ല

രേണുക വേണു
തിങ്കള്‍, 13 ജനുവരി 2025 (10:21 IST)
Exclusive: മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിലേക്ക്. ചിത്രത്തിന്റെ മൂന്നാമത്തെ ഷെഡ്യൂള്‍ ഈ ആഴ്ച അവസാനത്തോടെ കൊച്ചിയില്‍ ആരംഭിക്കും. 
 
പുതിയ ഷെഡ്യൂളിലും മോഹന്‍ലാലിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കില്ല. ഏപ്രിലില്‍ ആയിരിക്കും മോഹന്‍ലാലിന്റെ ഭാഗങ്ങളുടെ ചിത്രീകരണം നടക്കുക. മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ തന്നെയായിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 
 
ശ്രീലങ്കയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ രണ്ട് ദിവസം മാത്രമാണ് മോഹന്‍ലാല്‍ ഭാഗമായത്. പിന്നീട് അസര്‍ബൈജാനില്‍ നടന്ന ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ഭാഗമായിട്ടില്ല. കൊച്ചിയില്‍ ആരംഭിക്കുന്ന അടുത്ത ഷെഡ്യൂളിലും ലാല്‍ ഉണ്ടാകില്ല. 20 മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള കഥാപാത്രമായിരിക്കും ലാലിന്റേതെന്നാണ് ഇതില്‍ നിന്നു ലഭിക്കുന്ന സൂചന. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു, തൃണമൂൽ ടിക്കറ്റിൽ രാജ്യസഭ എം പി ആയേക്കും

PV Anvar: അയോഗ്യത പേടിച്ച് രാജി; അന്‍വര്‍ ഇനി എംഎല്‍എയല്ല !

സംസ്ഥാനത്തെ 6 ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി

രാജ്യസഭാ സീറ്റിനു വേണ്ടി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ പി.വി.അന്‍വര്‍

പീച്ചി ഡാമില്‍ വീണ വിദ്യാര്‍ഥിനി മരിച്ചു; മൂന്ന് പേര്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments